അപ്പോൾ എന്നെ കാണാൻ ആഗ്രഹം ഉണ്ടല്ലേ” എന്നു, ആർക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാൻ കൊതിയില്ലാത്തത്

കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് റിവ്യൂ വായിക്കാം ഗംഭീര സർപ്രൈസുകൾ നിറഞ്ഞ ബിഗ്‌ബോസിന്റെ 50മത് എപ്പിസോഡ്!!! ജോസഫ് പുത്തൻപുരക്കൽ അച്ഛന്റെ (കാപ്പിപ്പൊടി അച്ഛൻ) ഈസ്റ്റെർ സന്ദേശം, എല്ലാവരുടെയും ഈസ്റ്റർ ഓർമ്മകൾ,കഴിഞ്ഞ 50 ദിനങ്ങളുടെ ഒരു കാഴ്ച,പടിയിറങ്ങിയ കണ്ടെസ്റ്റന്റുകളുടെ ആശംസകൾ, എല്ലാരുടെയും കുടുംബാംഗങ്ങളുടെ ഈസ്റ്റർ ആശംസകൾ, സ്പെഷ്യൽ ഈസ്റ്റർ ടാസ്ക്കുകൾ എന്നിവയെല്ലാം കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്‌ബോസ്. ഒരു ടാസ്കിനു ഇടയിലായിരുന്നു ആ ഗംഭീര ട്വിസ്റ്റ് ഒളിഞ്ഞിരുന്നത് . “REMYA IS BACK”!!
നല്ലൊരു തീരുമാനം. ലക്ഷ്മിയേപ്പോലെ ഗെയിംലേക്ക് കടന്നപ്പോഴേക്കും ഔട്ട് ആകേണ്ടിവന്നത് ആയിരുന്നു രമ്യക്ക്. All the best Ramya കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്സിന്റെ അടുത്ത് വന്നു ഈസ്റ്റെർ സ്പെഷ്യൽ ഫുഡ് നൽകി ലാലേട്ടൻ പോയി ലാലേട്ടൻ ചോദിച്ചൊരു ചോദ്യം “അപ്പോൾ എന്നെ കാണാൻ ആഗ്രഹം ഉണ്ടല്ലേ” എന്നു, ആർക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാൻ കൊതിയില്ലാത്തതു അങ്ങയുടെ മുന്നിൽ വെച്ചു ഒരിക്കൽ അവാർഡ് ഏറ്റുവാങ്ങാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി ഇന്നും മനസ്സിൽ സൂക്ഷിക്കുകയല്ലേ ഞാൻ ഒരു കാര്യം പ്രത്യേകം എടുത്തു പറയാനുണ്ട്,
എന്റെ ഒരു അഭിപ്രായം ആണ്. കഴിഞ്ഞ സീസൺ വരെ ബിഗ്‌ബോസ് ട്വിസ്റ്റുകൾ ജനങ്ങൾ ആരും തന്നെ അങ്ങനെ പുറത്തറിഞ്ഞിട്ടില്ല.. പക്ഷെ ഈ സീസണിൽ എല്ലാ ട്വിസ്റ്റുകളും രണ്ടു ദിവസം മുന്നേ അറിയുന്നു അത് ട്വിസ്റ്റുകൾ കാത്തിരിക്കുന്ന ബിഗ്‌ബോസ് ആകാംഷയോടെ കാണുന്ന പ്രേക്ഷകർക്കു ശരിക്കു ആസ്വദിക്കാൻ സാധിക്കുന്നില്ല അതുകൊണ്ട് അടുത്ത 50 ദിവസത്തിൽ വരാനായിരിക്കുന്ന ട്വിസ്റ്റ്‌കൾ കോൺഫിഡൻഷ്യൽ ആയിരിക്കുമെന്ന പ്രതീക്ഷയോടെ അടുത്ത 50 ദിനങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ട്