ഒരാളുടെ പ്രൊഫഷനെ പറ്റി കളിയാക്കാൻ ഫിറോസിന് എന്തധികാരമാണ് ഉള്ളത്

കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് എപ്പിസോഡിനെ കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ വായിക്കാം
“ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട” എന്ന മോർണിംഗ് ടാസ്‌കോട് കൂടി തുടങ്ങി..സൂര്യടെ കണ്ണാടി മണിക്കുട്ടനും മണിക്കുട്ടന്റെ കണ്ണാടി സൂര്യയും!!!അങ്ങനെ സൂര്യ വിജയിച്ചു കൊണ്ടിരിക്കുന്നു പ്രണയ നാടകത്തിൽ. പൊളി ഫിറോസ് നിങ്ങൾ എന്തിനാണ് അനാവശ്യ സംസാരത്തിനു നിൽക്കുന്നത് എന്നു മനസിലാകുന്നില്ല…റിതു നല്ലതുപോലെ പറഞ്ഞു കൊടുത്തു ഒരാളുടെ പ്രൊഫഷനെ പറ്റി കളിയാക്കാൻ ഈ പുള്ളിക്ക് എന്ത് അധികാരമാണുള്ളത്? നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട് .
അത്രെയും ഋതുവിനെ കളിയാക്കിയപ്പോൾ പ്രതികരണ ശേഷിയിൽ Phd എടുത്തിട്ടുള്ളവരെ ഒന്നും ആ പരിസരത്ത് കണ്ടില്ല റിതു വിട്ടുകൊടുക്കാതെ സംസാരിച്ചത് വളരെ നന്നായി റംസാൻ ഇത് കണ്ടു ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്നുണ്ട്.സൂര്യ ഇത്ര ദിവസം പിടിച്ചു വെച്ച ആ ശോക സീൻ മാറി തുടങ്ങി. മണിക്കുട്ടൻ ഏതു വഴക്ക് നടന്നാലും അവരുടെ നടുക്ക് വന്നു കൈകെട്ടി നിൽക്കുന്നത് ഇപ്പൊ പതിവ് കാഴ്ച ആയിരിക്കുകയാണ് കിടിലുവിനെ കണ്ടതേയില്ലല്ലോ വീക്കിലി ടാസ്ക് “വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ” അവരവർക്കുള്ള കഴിവ് പ്രകടിപ്പിക്കേണ്ട ഒരു ടാസ്ക്. ഇങ്ങനെ ആണോ ശരിക്കു ബിഗ്‌ബോസിന്റെ ടാസ്കുകൾ? ശോകം .ഡാൻസും പാട്ടും അഭിനയവും അറിയാത്തവർ എന്ത് ചെയ്യും? മണിക്കുട്ടൻ പാട്ട് ഡാൻസ് അഭിനയം,റിതു പാട്ട്,നോബി ചേട്ടൻ മിമിക്രി, റംസാൻ ഡാൻസ്,സൂര്യ ഡാൻസ്,
സന്ധ്യ ഡാൻസ്, പൊളി ഫിറോസ് ഡാൻസ്ആണെന്ന് തോന്നണു, ബാക്കിയുള്ളവർ എന്തായിരിക്കും ചെയ്യുക മണിക്കുട്ടൻ ടാസ്കിൽ ഗംഭീരമാക്കി അതുകണ്ടു പ്രേമവിവശയായി സൂര്യയും .പൊളി ഫിറോസ് കൊറച്ചൂടെ മണിക്കുട്ടനിൽ നിന്നു പ്രതീക്ഷിച്ചുത്രെ എനിക്ക് എന്തായാലും ഈ ടാസ്ക് ഇഷ്ടപ്പെട്ടില്ല. കാരണം അവസാനത്തെ ആ കോയിൻ ഇട്ടുകൊടുക്കൽ ആണ്. അഡോണി നല്ല പെർഫോമൻസ് ആയിരുന്നു.നല്ല ഒരു മോണോ ആക്ട്. സായിക്ക് എന്തോ നാച്ചുറൽലിറ്റി തോന്നിയില്ല എന്നു പറഞ്ഞു.. സായിയുടെ നാച്ചുറൽ പെർഫോമൻസിനായി കാത്തിരിക്കുന്നു ..ഇതൊക്കെ കണ്ടിട്ട് “എന്ത് ചെയ്യും ഞാൻ” എന്ന ടെൻഷനിൽ ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ടാസ്കിന്റെ പെർഫോമൻസ് ഒഴിച്ചാൽ ബാക്കി നിരാശ തോന്നിയൊരു എപ്പിസോഡ് ആയിരുന്നു.