ബിഗ് ബോസ്സിൽ ലക്ഷ്മിയും അനൂപും തമ്മിൽ പ്രണയത്തിലോ ? !

സീത കല്യാണം എന്ന ഒരൊറ്റ സീരിയൽകൊണ്ട് കീഴടക്കിയ താരമാണ് അനുപ് കൃഷ്ണൻ … ഇപ്പോൾ ബിഗ് ബോസ് താരമായ അനുപ് ഓരോ ദിവസം കഴിയുംതോറും കൂടുതൽ ശ്രദ്ധിക്കപ്പെട്ടുവരികയാണ്… ബിഗ് ബോസിനുള്ളില്‍ നിന്നും പ്രാങ്ക് നടത്തിയാണ് താരം ഇപ്പോൾ ആരാധകരെ കയ്യിലെടുത്തിരിക്കുന്നത് … സീരിയല്‍ താരമായ അനൂപ് ആദ്യം മജ്‌സിയയെയും പിന്നീട് ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം ചേര്‍ന്നും പ്രാങ്ക് വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ലക്ഷ്മി ജയന്‍ അനൂപിന് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. മറ്റുള്ള മത്സരാര്‍ഥികള്‍ ചുറ്റും നില്‍ക്കുന്നതിനിടയില്‍ മൈക്ക് പൊത്തി പിടിച്ചാണ് അനൂപ് അറിയാതെ വീട്ടില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞത്.
‘എനിക്കൊരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ലക്ഷ്മി ജയന്‍ അനൂപ് കൃഷ്ണനെ അടുത്തേക്ക് വിളിക്കുന്നത്. ഐ ലവ് യൂ എന്ന് പറയാന്‍ അല്ലേ എന്ന് അനൂപ് തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ ഞാനിത് വരെ പ്രാങ്ക് ചെയ്തിട്ടില്ല. പ്ലാന്‍ പോലും ചെയ്യാറില്ലെന്ന് ലക്ഷ്മി പറയുന്നു. ഇതിനിടെ അനൂപ് ലക്ഷ്മിയ്ക്ക് ചെവി കൊടുക്കാന്‍ നിന്നില്ല.
ഇനി ഞാന്‍ പറയില്ലെന്നും അനുഭവം കൊണ്ട് നിങ്ങള്‍ മനസിലാക്കി കൊള്ളാനും ലക്ഷ്മി പറയുന്നുണ്ട്. എന്നാല്‍ ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്ന ഒരു ചര്‍ച്ചയെ കുറിച്ച് അനൂപിനോട് രഹസ്യമായി പറഞ്ഞ് കൊടുക്കുകയായിരുന്നു ലക്ഷ്മി. ഒരു ചെറിയ സീന്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചോളൂ. ചിലപ്പോള്‍ അത് പൊങ്ങി വരും. അല്ലെങ്കില്‍ ഇന്നത്തോട് കൂടി നിര്‍ത്തിക്കോ.
കാരണം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരും മത്സരാര്‍ഥികളാണ്. അമ്മ സത്യമായി ഉള്ള കാര്യമാണ് ഞാന്‍ പറയുന്നത് യെന്നും … പിന്നെ താന്‍ പറഞ്ഞത് മജ്‌സിയെ ഉദ്ദേശിച്ച് അല്ലെന്ന് കൂടി ലക്ഷ്മി സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ കാര്യമെന്താണെന്ന് മനസിലായ അനൂപ് തലയാട്ടി നിൽക്കുന്നുമുണ്ട് . ഇങ്ങനെ ആണെങ്കിൽ മുന്നോട്ടുള്ള ദിവസങ്ങളില്‍ ബിഗ് ബോസിനുള്ളിലെ ഗ്രൂപ്പുകളി വ്യക്തമാവുന്നത് ഇതൊക്കെ കാണുന്ന ആരാധകർ പറയുന്നത്.. …