ബിലാലിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് താരപുത്രൻ,…

മലയാളി പ്രേക്ഷകരെ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. വ്യത്യസ്തമായ കഥയുമായിട്ടാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സിനിമ വിജയമായില്ലെങ്കിൽ പോലും മെഗാസ്റ്റാർ പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയുടെ രണ്ടാം പതിപ്പാണ് ബിലാൽ. മമ്മൂട്ടിയുടെ എക്കാലത്തെയും സ്റ്റൈലൻ കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകനും അഭിനേതാവുമായ ജീൻ പോൾ. മൂവി മാന്‍ എന്ന ഓൺലെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിലാലിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് ലാല്‍ ജൂനിയര്‍ ആണ്. സിനിമയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ വില്ലനെ കുറിച്ചുള്ളചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ പേര് വരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇക്കാര്യത്തിൽ ഒരു ഉറപ്പ് ലഭിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യം സംവിധായകൻ അമൽ നീരദ് വെളിപ്പെടുത്തിയിട്ടില്ലെന്നും ജീൻ പോൾ അഭിമുഖത്തിൽ പറയുന്നു. സിനിമയെ കുറിച്ച് ജീൻ പോൾ പറയുന്നത് ഇങ്ങനെ…
എല്ലാവരും ആഗ്രഹിക്കുന്നതാണ് അമലേട്ടന്റെ സിനിമയില്‍ അഭിയിക്കണമെന്നത്. പക്ഷെ എനിക്ക് ഇപ്പോൾ ടെന്‍ഷനാണ്. കാരണം ബിലാലിന്റെ ഒരു പണിയും തുടങ്ങിയിട്ടില്ല. അമലേട്ടനാണേല്‍ ആരോടും ഞാന്‍ വില്ലനാണെന്ന് പറഞ്ഞിട്ടുമില്ല. ഞാനും എഗ്രിമെന്റൊന്നും സൈന്‍ ചെയ്തിട്ടില്ല. ഇതെല്ലാം വാക്കാല്‍ പറഞ്ഞ കാര്യങ്ങളാണ്. ഇനി ഞാന്‍ നാളെ ഇല്ലെന്ന് പറഞ്ഞാല്‍ ഭയങ്കര ചമ്മലായി പോകും.
തന്റെ കഥാപാത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ മൂന്ന് നാല് ദിവസം ഉള്ളപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഞാന്‍ ആ റോളിന് വേണ്ടി വര്‍ക്ക്ഔട്ടും മറ്റുംചെയ്തിരുന്നു. ഇനി ഇപ്പോൾ രണ്ടാമത് തുടങ്ങണം. പക്ഷെ അത് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. വിദേശ രാജ്യങ്ങളൊക്കെ ആണ് shootting . വലിയൊരു പ്രൊജക്ടാണ് ബിലാല്‍ എന്നും ലാൽ ജൂനിയർ പറയുന്നു
2020 മാർച്ചോട് കൂടിയാണ് ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരുന്നത്. ഷൂട്ടിങ്ങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലും ഉള്ള സിനിമയുടെ shootingum മറ്റൊരു കാരണമാണ്.. കൊവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ യാത്ര നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായാൽ മാത്രമേ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുകയുളളൂ.
നിലവിൽ അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വത്തിലാണ മമ്മൂട്ടി അഭിനയിക്കുന്നത്. പൂർണ്ണമായും കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് . ചിത്രത്തിലെ നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.