6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കുടുങ്ങി ബിനീഷ്, തുടർന്നും ചോദ്യം ചെയ്യൽ ഉണ്ടാകും
ലഹരി കേസിൽ ബിനീഷ് കോടിയേരിയെ ഇടി ഇനിയും ചോദ്യം ചെയ്യും

ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ബെംഗളൂരു യൂണിറ്റ് ഇന്നലെ 6 മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തു. തുടർന്ന് വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടയിരിക്കുമെന്നും അറിയിപ്പ് നൽകി.ശാന്തിനഗറിലെ ഇഡി ഓഫിസിൽ രാവിലെ 10.45ന് അഭിഭാഷകർക്കൊപ്പമെത്തിയ ബിനീഷിനെ 11 മുതൽ വൈകിട്ട് 5 വരെ ചോദ്യം ചെയ്തു. അനൂപിന് ഹോട്ടൽ തുടങ്ങുന്നതിനുവേണ്ടി 6 രൂപ മാത്രമേ നൽകിയിട്ടുള്ളൂ എന്ന ആശയത്തിൽ ഉറച്ചുനിൽക്കുകയാണ് ബിനീഷ്.എന്നാൽ, 50 ലക്ഷം നൽകിയെന്നാണ്, ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഉള്ള അനൂപിന്റെ മൊഴി.
6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഓഫിസ് ലോഞ്ചിൽ തളർന്നിരുന്ന ബിനീഷിന് തുടർന്ന് ഉദ്യോഗസ്ഥർ വെള്ളം നൽകി. 5.20നാണ് ഓഫിസ് വിട്ടത്.5 കൊല്ലത്തിനിടെ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ 70 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനാണു ബിനീഷിനെ ഇടി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. അനൂപിന്റെ അക്കൗണ്ടിലേക്ക് ലാഹി മരുന്ന് വാങ്ങിച്ചതിന്റെയും വാങ്ങാൻ വേണ്ടിയും ഉള്ള പണം നിക്ഷേപിച്ചിരുന്നു. ഇത് വേർതിരിച്ചു കണ്ടെത്തുന്നതിനാണ് ഇപ്പോളുള്ള അന്വേഷണം. അത്‌കേസിലെ പ്രധാന തെളിവായിരിക്കും.
ചോദ്യം ചെയ്യലിൽ ബിനീഷിന്റെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ പ്രവർത്തിച്ച ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്നു.അനൂപിന്റെ സാമ്പത്തിക ഇടപാടുകൾ, കൂട്ടുകച്ചവടത്തിലെ പങ്കാളികൾ, അടുത്തബന്ധങ്ങൾ എന്നിവ സംബന്ധിച്ചു ബിനീഷ് രേഖപ്പെടുത്തിയ കാര്യങ്ങൾ മൊഴിയായി എടുത്തിട്ടുണ്ട്. മുൻപ് കൊച്ചിയിലെ ചോദ്യം ചെയ്യലിൽ നൽകിയ ചില മൊഴികളുടെ വിശദീകരണവും തേടി.മൊഴിയിൽ എന്തെങ്കിലും അസ്വാഭികത ഉണ്ടെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കും.നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ബെംഗളൂരു പൊലീസിന്റെ ക്രൈംബ്രാഞ്ചും ലഹരിക്കേസിൽ അന്വേഷണം നടത്തുന്നതിനാൽ ബിനീഷിന്റെ മൊഴികൾ അവരും രേഖപ്പെടുത്തും.