Film News

ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ മൈക്കിൾ ചെയ്യുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സഹതാരം..!!!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം കാത്തിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ. പ്രശസ്ത സംവിധായകൻ അമൽ നീരദ് സംവിധാനം ചെയിതിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹം നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്.അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.ഇപ്പോൾ ഇതാ ഈ ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൽ എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറയുകയാണ് ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയിതിരിക്കുന്ന സുദേവ് നായർ. മഹാഭാരതത്തിലെ ഭീഷ്മർ എന്ന കഥാപാത്രമായി മമ്മൂട്ടി കഥാപത്രത്തിന് ബന്ധം ഉണ്ടന്നാണ് സുദേവ് പറയുന്നത്. ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന കഥാപത്രമാണ് മമ്മൂട്ടിയുടേതെന്നും, എന്നാൽ മഹാഭാരതവുമായി ബന്ധിപ്പിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഏതൊക്കെ കഥാപാത്രങ്ങൾ എന്തിനെയൊക്കെ പ്രതിനിധാനം ചെയുന്നു എന്നതും വളരെ വ്യക്തമായി ഈ ചിത്രത്തിൽ കാണുന്നുണ്ട് എന്ന സുദേവ് പറഞ്ഞു. ജനറേഷൻ വ്യത്യാസമില്ലതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടെതെന്നും, അതുപോലെ തന്നെ വളരെ അപ്ഡേറ്റഡായ മേക്കിങ് സ്റ്റൈൽ ഉപയോഗിച്ചു ഒരുക്കിയ ചിത്രമാണ് ഇതിനും അദ്ദേഹം കുടിച്ചേർത്തു. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി നായകനായ സിബിഐ 5, ദി ബ്രെയിൻ എന്ന കെ മധു ചിത്രത്തിലും സുദേവ് അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് മൂന്നിന് ആണ് ഭീഷ്മ പർവ്വം റീലിസ് ചെയ്യാൻ പോകുന്നത് .

Back to top button

buy windows 11 pro test ediyorum