Politics

നെയ്യാറ്റിൻകര ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതിന് ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ശങ്കരനാരായണൻ എന്നയാളാണ് അറസ്റ്റിലായത്

എല്ലാ ക്ഷേത്രങ്ങളുടെയും നടത്തിപ്പവകാശം ബിജെപിക്ക് മാത്രം അവകാശപെട്ടതാണെന്നാണ് അവരുടെ വാദം. എന്നാൽ ശാഖാ പ്രവർത്തനങ്ങളും മറ്റുമായി ക്ഷേത്രപരിസരങ്ങളിൽ കറങ്ങി നടക്കുന്ന സങ്കികളുടെ ലക്ഷ്യം ക്ഷേത്രങ്ങളുടെ ഉന്നമനമല്ല മറിച്ചു മറ്റുപലതുമാണെന്നാണ്  അവരുടെ പ്രവർത്തികൾ തെളിയിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ക്ഷേത്രത്തിൽ വരുന്ന നല്ലവരായ വിശ്വാസികളുടെ ഉള്ളിൽ വിഷം നിറക്കുക, കലാപത്തിന് പാകപ്പെടുത്തിയെടുക്കുന്ന വിധത്തിൽ വിധ്വേഷ പ്രചാരണങ്ങൾ നടത്തുക എന്നതാണ്.

എന്നാൽ ക്ഷേത്ര ആചാരങ്ങളുടെയും  അനുഷ്ടാനങ്ങളുടെയും സംരക്ഷണത്തിന് ഇത്രയും  പ്രാധിനിത്യം നൽകുന്ന അവരുടെ പ്രവർത്തികൾ അതല്ല ചൂണ്ടിക്കാണിക്കുന്നത്.. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ  പെരുമ്പഴുതൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയും rss പ്രവർത്തകനുമായ ശങ്കരനാരായണൻ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ ഇപ്പോൾ പോലീസ് അറസ്റ് ചെയ്തിരിക്കുകയാണ്.

നെയ്യാറ്റിൻകര ക്ഷേത്രത്തിലെ മൂന്നര പവൻ വരുന്ന തിരുവാഭരണം മോഷ്ടിച്ച കേസിലാണ് പ്രധാന സൈബർ സങ്കിയും , ആ ക്ഷേത്രത്തിലെ തന്നെ പൂജാരിയുമായ ഈ മാന്യൻ പിടിയിലായിരിക്കുന്നത്. ഈ സന്ദർഭത്തിൽ ഒന്ന് വ്യക്തമായി, ഈ ലോകത്തുള്ള ക്ഷേത്രങ്ങളുടെ എല്ലാം തന്നെ സംരക്ഷകർ തങ്ങൾ മാത്രമാണെന്നും , ശബരിമല അടക്കം എല്ലായിടത്തും വിശ്വാസികളുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നത് മറ്റാരുമല്ല, ഞങ്ങൾ ത്തന്നെയാണെന്നും, ഞങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലെ ക്ഷേത്രങ്ങളും, വിശ്വാസങ്ങളും,ആചാരങ്ങളുമൊക്കെ നിലനിൽക്കുകയുള്ളുവെന്നും 24 മണിക്കൂറും പ്രസംഗിക്കുന്നവരുടെ  കൂട്ടത്തിൽ പെട്ട ഒരാളാണ് തിരുവാഭരണ മോഷണത്തിന്  പിടിയിലായിരിക്കുന്നത്.

തങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരു കള്ളനാണ് തിരുവാഭരണം മോഷ്ടിച്ചത് എന്ന് അറിഞ്ഞിട്ടും ഇതിനെതിരെ ഒരക്ഷരം പോലും പ്രീതികരിക്കാൻ ഒരൊറ്റ സംഘ പരിവാർ നേതാവും തയാറായിട്ടില്ല എന്നതാണ് സത്യം. കള്ളനോട്ടടിക്കുന്ന കൊടുങ്ങല്ലൂരിലെ മൂത്ത സങ്കി നിൽക്കുന്നത് A.N  രാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പമാണ്. കള്ളക്കടത്തു കേസുകളിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായർ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കുമ്മനം രാജശേഖരനെയാണ്. കേരളത്തിൽ എന്തൊക്കെ ക്രിമിനൽ പ്രെവർത്തനങ്ങളുണ്ടോ അതിലൊക്കെ പങ്കാളികൾ ആയിരിക്കുന്ന സംഘപരിവാരങ്ങൾ അവരുടെ നേതാക്കളുമായെല്ലാം തന്നെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. സ്വർണക്കടത്തു കേസിൽ ആരോപണവിധേയരായ 2 പ്രമുഖരെയും നമുക്കറിയാം. ഒരാൾ കേന്ദ്രമന്ത്രി വി മുരളീധരനും മറ്റെയാൾ ജനം ടീവി എഡിറ്റർ അനിൽ നമ്പിയാരും ആണ്.

ഒന്ന് ചിന്തിച്ചു നോക്കണം സങ്കികൾക്കെതിരെ ഏതെല്ലാം വിധത്തിലുള്ള ക്രിമിനൽ കേസുകളാണ് വരുന്നതെന്ന്. രാജ്യദ്രോഹ കുറ്റത്തിന് സമാനമായ കുറ്റകൃത്യങ്ങൾ വരെ ഇവയുടെ കൂട്ടത്തിൽ പെടുന്നുണ്ട്,. എന്നിട്ടും ഇവർ യാതൊരു ഉളുപ്പുമില്ലാതെ  പറയുന്നത് തങ്ങളാണ് യെഥാര്ഥ രാജ്യ സ്നേഹികൾ, ഹിന്ദുക്കളുടെയും, ക്ഷേത്രങ്ങളുടെയും സംരക്ഷകർ എന്നൊക്കെയാണ്.  ഇപ്പോൾ മോഷണക്കുറ്റത്തിന് പിടിയിലായിരിക്കുന്ന ശങ്കരനാരായണൻ എന്നയാൾ കൊട്ടാരക്കരയിലെ തേവന്നൂർ സ്വദേശിയാണ്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ താൽക്കാലിക പൂജാരിയായി ജോലി ചെയ്തു വരുന്നതിനിടയിലാണ്  ഇയാൾ കഴിഞ്ഞ ദിവസം  മൂന്നര പവൻ വരുന്ന തിരുവാഭരണം മോഷ്ടിച്ചെടുത്തത്.

തിരുവാഭരണം മോഷണം പോയി എന്ന് പറഞ്ഞതിന് പിന്നാലെ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെയാണെന്ന കാര്യം വ്യക്തമായത്. കൂടാതെ ഇയാൾ തിരുവാഭരണം മോഷ്ട്ടിക്കുക മാത്രമല്ല ചെയ്തത് , മറിച്ചു അതൊരു ബാങ്കിൽ പണയപ്പെടുത്തി ആ പൈസ തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു മുൻപ് ശങ്കരനാരായണൻ മോഷണം , കള്ളവാറ്റു തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പോലീസ് [പിടിയിലായിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. നെയ്യാറ്റിൻകരയിൽ തന്നെയുള്ള അരമാനൂർ ക്ഷേത്രത്തിലെ താൽക്കാലിക പൂജാരിയായി ജോലി ചെയ്യുമ്പോൾ അവിടെ നിന്നും സ്വർണപൊട്ടുകൾ മോഷ്ടിച്ചു എന്നൊരു കേസും ഇയാളുടെ പേരിലുണ്ടെന്നാണ് ഇപ്പോൾ കിട്ടിയ റിപോർട്ടുകൾ.

ഭഗവാന്റെ തിരുവാഭരണം മോഷ്ടിച്ചിട്ടും ഇയാൾക്കെതിരെ ഒരു ചൂടുവിരൽ അനക്കാൻ പോലും ക്ഷേത്രങ്ങളുടെ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഒരു ബിജെപി നേതാക്കളും മുന്നോട്ടു വന്നിട്ടില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

 

 

 

 

 

 

 

Back to top button