കോവിഡിന് പുതിയ മരുന്നുമായി ബിജെപി പ്രവർത്തകർ
വെന്‍റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ചു നൽകി

ഓരോ ദിവസം കൂടും തോറും കോവിഡ് ശക്തി പ്രാപിച്ചു വരികയാണ്. കോവിഡ് രൂക്ഷമാകുമ്പോൾ നമ്മുക്ക് കൂടി വരുന്നത് ക്ഷാമം ആണ്. ഹോസ്പിറ്റലുകളിൽ ബെഡിനു ക്ഷാമം, ഓക്സിജന് ക്ഷാമം,വാക്‌സിൻ ക്ഷാമം , അങ്ങനെ സർവത്ര ക്ഷാമം. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിക്ക് ലഭിക്കുന്ന ട്രോളുകൾക്കും ആക്ഷേപങ്ങൾക്കും, വിമർശനങ്ങൾക്കും മാത്രം യാതൊരു വിധ കുറവുമില്ല, ക്ഷാമവുമില്ല. രാജ്യത്തെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ല എന്നത് ഒരു വലിയ സത്യമാണെങ്കിലും അദ്ദേഹം ഏറ്റുവാങ്ങുന്ന വിമർശനങ്ങളുടെ ഏറ്റവും വലിയ കാരണക്കാർ ബിജെപി അനുഭാവികൾ തന്നെയാണ്. ഒട്ടും തന്നെ maturity ഇല്ലാത്ത അല്ലെങ്കി യാതൊരു വിധ വിവരമോ ബോധമോ ഇല്ലാത്ത പ്രവർത്തിയാണ് ഇവർ കാട്ടിക്കൂട്ടുന്നത്.
ഇപ്പോഴിതാ വെന്‍റിലേറ്ററിലുള്ള കോവിഡ് രോഗിക്ക് ഗോമൂത്രം ഒഴിച്ചുനല്‍കിയാണ് ഒരു ബിജെപി പ്രവർത്തകൻ തന്റെ പാർട്ടി സ്നേഹം വ്യക്തമാക്കിയിരിക്കുന്നത്. വെന്‍റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ചു നൽകിയാണ് ഇപ്പോൾ ഈ വ്യക്ത്തി മറ്റുള്ള ബിജെപി പ്രവർത്തകകർക്കു കൂടി മാത്രകയായത്. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാള്‍ ധരിച്ചാണ് പ്രവര്‍ത്തകന്‍ ഗോമൂത്രം നല്‍കുന്നത്. സംഭവം നാണക്കേടാണെന്നും ഈ സര്‍ക്കാറിനെതിരെ പറയാന്‍ ഇനി വാക്കുകള്‍ ഒന്നുമില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക പേജാണ് വിഡിയോ പങ്കുവെച്ചത്. എന്നാല്‍ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ വിവരമുള്ള ബി.ജെ.പി ലീഡര്‍ കിഷോര്‍ ബിന്‍ഡാല്‍ വ്യാപക പരിഹാസങ്ങളുയര്ന്നതോടെ വിഡിയോ ഡിലീറ്റ് ചെയ്തു .
facebook volgers kopen