Politics

ഒരു ദിവസം ബിജെപിയെ പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും പ്രതിരോധശേഷി നേടും:…

രാജ്യത്ത്  ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുന്ന ദിവസം ഇന്ത്യ യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേരിടും …ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? യോജിച്ചേ മതിയാവൂ…കാരണം രാജ്യത്തിൻറെ ഇപ്പോഴത്തെ അവസ്ഥ അതാണ്….നോട്ടു നിരോധനം തുടങ്ങി എന്ത് സുപ്രധാന നടപടികളും ആരേയും കൂസാതെ ഒറ്റ രാത്രികൊണ്ട് നടപ്പിലാക്കിയ ഇരട്ട ചങ്കൻ എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ മോദിജി ഇപ്പോൾ പൊതുജനങ്ങളുടെ മുഖത്തുപോലും നോക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അല്ലെങ്കിൽ അത്തരം അവസ്ഥയിലേക്കാണ് അദ്ദേഹം നമ്മുടെ രാജ്യത്തെ കൊണ്ട് എത്തിച്ചിരിക്കുന്നത്.
ഒരു സമയം വരെ മോദി എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു…രാഷ്ട്രീയം ഇഷ്ടപ്പെടാത്തവർ പോലും മോദിയെ പുകഴ്‌ത്താൻ തുടങ്ങി, പക്ഷെ ഇന്ത്യ എന്ന മതേതര രാഷ്ട്രത്തിൽ മതതീവ്രവാദം വളർത്തുന്ന bjp യെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി…. കൂടാതെ കോവിഡ് എന്ന വലിയ മഹാമാരി ഈ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരുന്നപ്പോളും അതിൻറെ തീവ്രത മനസിലാക്കാതെ രാഷ്ട്രീയപ്പോരാട്ടം നടത്തിയപ്പോൾ അദ്ദേഹം അറിഞ്ഞുകാണില്ല നാളെ ഭരണത്തിൽ കേറിയലും ഇല്ലെങ്കിലും ഒരു ഭരണാധികാരിയുടെ വിജയം ജനങ്ങളുടെ സുരക്ഷിതത്വം ആണെന്ന്….അതുകൊണ്ടു തന്നെ ഇപ്പോൾ മോദിയെ പിന്തുണച്ചവർ തന്നെ മോദിയെ പഴിക്കുകയാണ്…

ഇനിയും ഭരണത്തിൽ തുടരാൻ നിങ്ങൾക്ക് എന്ത് അധികാരമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്?
അത്തരത്തിൽ ഇപ്പോൾ മോദിക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ് ന്റെ പ്രസ്താവനയാണ് ശ്രെധേയമാവുന്നത് .ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.
‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞത് ഈ ട്വീറ്റിനെയെങ്കിലും ഓര്‍മ്മപ്പെടുത്താന്‍’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. മുൻപും മോദിസർക്കാരിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ സിദ്ധാർഥ്‌ പ്രതികരിച്ചിരുന്നു.. എന്തായാലും മോഡിക്കെതിരെ ശബ്ദമുയർത്തിയ സിദ്ധാർഥിനെതിരെ കാത്ത് nia ആണോ അതോ cbi ആണോ  വരുന്നതെന്ന് കണ്ടറിയാം നമുക്ക്

മെയ് ഒന്ന് മുതല്‍ കമ്പനികളില്‍ നിന്ന് നേരിട്ട് കാശ് കൊടുത്ത് വാക്സിന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്.
കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള അധികാരവും കേന്ദ്രം നല്‍കിയിരുന്നു.ബി.ജെ.പി. ഒഫീഷ്യല്‍ ട്വിറ്റെർ  അക്കൗണ്ടിൽ ആയിരുന്നു  പ്രഖ്യാപനം.

തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന് 400 രൂപ ഏര്‍പ്പെടുത്തുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിനു 150 രൂപ നിരക്കിലാണ് വാക്‌സിൻ നൽകുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി ഇത്രയും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയ പോരാട്ടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. വാക്‌സിൻ ക്ഷാമവും ഓക്‌സിജൻ ക്ഷാമവും കാരണം ജനങ്ങൾ പ്രതിസന്ധിയിലാണ്.എന്നാൽ ബംഗാളിൽ ഒഫീഷ്യലായി bjp സൗജന്യ വാക്‌സിൻ വിതരണം പ്രഖ്യാപിച്ചപ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് അവഗണിക്കുന്നത്? തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മറ്റൊരു വാഗ്ദാനമായിട്ടാണ് ജനങ്ങൾ ഇതിനെ കാണുന്നത്. പക്ഷെ മോദിക്കെതിരെ വിമര്ശനം ഉന്നയിച്ച നടൻ സിദ്ധാർഥിനെതിരെ bjp രൂക്ഷ വിമര്ശനങ്ങളുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

Back to top button