Politics

മുസ്ലിങ്ങൾക്ക് ജീവിക്കാൻ അവകാശം ഇല്ല എന്ന് ബിജെപി

കാരണം മുസ്ലിംസ് ഹിന്ദുക്കളുടെ ജിഹാദി ശത്രുക്കൾ

നമ്മുടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്താണെന്നു അറിയുവോ നിങ്ങള്ക്ക്? ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും,  ചിന്തക്കും ആശയ പ്രേകടനത്തിനും വിശ്വാസത്തിനും മതനിഷ്ടക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും,  പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവരുടെയെല്ലാം പേരുടെയിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കികൊണ്ട്, സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ ഈ 1949 നവംബര് 26aam ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അതിനിയമം ചെയ്യുകയും നമ്മുക്ക് തന്നെ പ്രദാനം  ചെയ്യുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ ഇന്ത്യൻ കോൺസ്റ്റിട്യൂഷന്റെ ആമുഖം.

പക്ഷെ ഇതിനെ പലപ്പോഴും അവഗണിച്ചുകൊണ്ടാണ് പലരും പ്രവർത്തിക്കുന്നത്. അതായത് ഈ ആമുഖത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ട് ഒരു പരസ്യ പ്രസ്താവന ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപിക്കുന്നുണ്ട് . യതി നരസിംഹാനന്ദ് സരസ്വതി  എന്ന കാവി വസ്ത്രധാരിയാണ് ഈ പ്രസ്താവനയുടെ ഉടമ. എന്താണ് ആ വ്യക്ത്തി പറഞ്ഞത് എന്ന് നമ്മുക്ക് ഒന്ന് നോക്കാം. ഇന്ത്യയിലെ complete മുസ്ലിംസിനെയും ഹിന്ദുക്കളുടെ ജിഹാദി ശത്രുക്കളായി വിശേഷിപ്പിക്കുകയും മുസ്ലിങ്ങൾക്ക് ജീവിക്കാൻ പോലുമുള്ള അവകാശം ഇല്ലായെന്നും ഉള്ള ഒരു പ്രസ്താവനയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.. എന്നാൽ ഏറെ വിഷമം ഉണ്ടാക്കുന്നത്  ഇതിനു കൂട്ട് നിൽക്കാനും ഇതിൽ പങ്കാളികളാകാനും മുന്നോട്ടു വന്ന കപിൽ മിശ്രയെ പോലെ ഉള്ളവരെ ഓർത്താണ്.

ഇന്ത്യയിലെ ജനങ്ങളുടെ മതസ്നേഹവും സൗഹാർദ്ദവും കണ്ട് ഇപ്പോൾ മനം നിറഞ്ഞിരിക്കുകയാവും നമ്മുടെ ഭരഘടനയുടെ പിതാവ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി പ്രവർത്തിക്കേണ്ടതിനു പകരം,  ഇതിനെയൊക്കെ കണ്ണുമടച്ചു സപ്പോർട്ട്  ചെയ്യുമ്പോ, നമ്മുടെ രാജ്യത്തെ മുസ്ലിം സഹോദരന്മാരെ അത് വധഭീഷണിയിൽ വരെ കൊണ്ടെത്തിക്കും എന്നുള്ള കാര്യം നാം മറന്നു പോകരുത്. കോവിഡ് എന്ന മഹാമാരിയേക്കാൾ വിഷമാണ് കാവി വസ്ത്രത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ.

യതിയെ പോലെയുള്ളവരെ പിന്തുണക്കുകയാണ് ബിജെപി. മുസ്ലിങ്ങളെ  ഒന്നാകെ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കണമെന്ന യെതിയുടെ നീക്കത്തിന് കപിൽ മിശ്ര ഒരു സംഭാവന വരെ നൽകി കഴിഞ്ഞു. ഇവർ മുസ്ലിങ്ങളെ മാത്രമല്ല രാജ്യത്തൊട്ടാകെ ഉള്ള ജനങ്ങളെ ഇല്ലാതാക്കുമോ എന്നുള്ള ഭയം ഉണ്ടാകും ഇപ്പോൾ എല്ലാവരിലും. എല്ലാം അവസാനിപ്പിച്ചുകൊണ്ട് വീണ്ടും പൗരത്വ നിയമം നടപ്പിലാക്കാൻ കാത്തിരിക്കുന്ന നമ്മുടെ പ്രിയ നേതാക്കൾ ഇതിനെല്ലാം കൂട്ട് നിന്നില്ലായെങ്കിലേ അത്ഭുതം ഉള്ളു. 136 കോടി ജനങ്ങളാണ് ഇന്ത്യയിൽ ജീവിക്കുന്നത്. അവർക്കെല്ലാം തന്നെ ഇവിടെ ജീവിക്കാൻ ഉള്ള അവകാശമുണ്ട് . ആയതിനാൽ തന്നെ ഇന്ത്യ ബിജെപിയുടെ മാത്രം സ്വത്തല്ല എന്ന് അവരൊന്ന് ഓർത്താൽ വളരെ  നന്നായിരുന്നു.

Back to top button