മുഖ്യമന്ത്രി പിണറായി വിജയനെ താഴെ ഇറക്കാൻ ഓപ്പറേഷൻ ക്യാപ്റ്റനുമായി ബിജെപി
ഓപ്പറേഷൻ ക്യാപ്റ്റന്റെ സൂത്രധാരൻ അമിത് ഷാ

മുഖ്യമന്ത്രി പിണറായി വിജയനെ താഴെ ഇറക്കാൻ അമിത് ഷായുടെ ഓപ്പറേഷൻ ക്യാപ്റ്റൻ. കേരളത്തിൽ ഇത്തവണ തൂക്ക് മന്ത്രിസഭാ വരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. കെ സുരേന്ദ്രന്റെ ഈ ഒരു വാദത്തിനു പിന്നിൽ വളരെ വ്യക്തമായ ഒരു കാരണം ഉണ്ട്. അത് വേറെയൊന്നുമല്ല കേരളത്തിലെ ഭരണം ഏത് വിധത്തിൽ ആയിരിക്കണമെന്ന കാര്യത്തിൽ ആർ എസ് എസും ബിജെപിയും കൃത്യമായ പ്ലാനിംഗ് നടത്തി എന്നതാണ് .
ഓപ്പറേഷൻ ക്യാപ്റ്റൻ എന്ന് പേരിട്ട ഈ ഒരു തന്ത്രത്തിന്റെ സൂത്രധാരൻ മറ്റാരുമല്ല ,. അത് അമിത് ഷാ തന്നെയാണ് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. എന്താണ് ഈ ഓപ്പറേഷൻ ക്യാപ്റ്റൻ എന്ന് നമുക്കൊന്നു നോക്കാം. ഇത്തവണ കൂടി ഇടത് പക്ഷ മുന്നണി അധികാരത്തിൽ വരിക എന്നതായിരുന്നു ബിജെപി തുടക്കത്തിൽ സ്വീകരിച്ചതായ നിലപാട്. അങ്ങനെ ആണെങ്കിൽ കോൺഗ്രസിനെ ശിഥിലമാക്കി പ്രതിപക്ഷ ശക്തിയായി കേരളത്തിൽ ബിജെപിക്ക് വളർന്നു വരാൻ കഴിയും എന്നും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നല്ലൊരു ഒഴുക്ക് ഉണ്ടാവുമെന്നും ബിജെപി വിലയിരുത്തി.
എന്നാൽ ബിജെപിയുടെ ഈ തന്ത്രത്തിന് വിലങ്ങു തടിയായി ആർ എസ് എസ് രംഗത്തെത്തി. തുടര്ഭരണം കയ്യിൽ കിട്ടിയാൽ ബിജെപിയെ പിണറായി വിജയൻ ഏകപക്ഷീയമായി അടിച്ചൊതുക്കുമെന്നും അത് പോലെ തന്നെ കോൺഗ്രസിൽ നിന്നുമൊരു ഒഴുക്ക് ബിജെപിയിലേക്ക് ഉണ്ടാവില്ലെന്നും ആർ എസ് എസ് വിലയിരുത്തി. തുടർന്നാണ് ഒന്നിൽ പിണറായിയെ മലർത്തി അടിക്കുക അല്ലെങ്കി തൂക്കു മന്ത്രിസഭാ കൊണ്ട് വരിക എന്ന തന്ത്രത്തിലേക്കു അമിത് ഷായും ആർ എസ് എസും എത്തിച്ചേർന്നത്,. ഇത്തരത്തിലാണ് അവരുടെ പ്ലാൻ എന്നാണു അറിയാൻ സാധിച്ചത്.
ബിജെപിക്ക് അനുകൂലമായുള്ള മണ്ഡലങ്ങളിൽ വിജയിക്കാൻ വേണ്ടി പൊരുതുക. യുഡിഫും ldfum വിജയിക്കാൻ സാധ്യത ഉള്ള മണ്ഡലങ്ങളിൽ പ്രചാരണം നടത്തുക. ചില മണ്ഡലങ്ങൾ ഇരുവർക്കും ഉറച്ച കോട്ടകൾ ആളുണ്ട്. അത് അവരുടെ വഴിക്കു വിടുക. ബാക്കിയുള്ള നാല്പതോളം മണ്ഡലങ്ങളിൽ തങ്ങളുടെ പ്രചാരണത്തിന്റെ ശക്തി കുറച്ചുകൊണ്ട് കോൺഗ്രസിന് അനുകൂല സാഹചര്യം ഒരുക്കുക. ഈ 40 മണ്ഡലങ്ങളിലെ ഫലം ആയിരിക്കും ഭരണം നിശ്ചയിക്കുക എന്ന് ബിജെപിക്ക് അറിയാം. ഇനിയൊരിക്കൽ കൂടി പിണറായി വന്നാൽ തങ്ങൾക്കു തിരിച്ചടിയാകുമെന്ന ആർ എസ് എസു റിപ്പോർട്ട് പ്രകാരമാണ് അവരിപ്പോൾ പിണറായിക്കെതിരെ തിരയാൻ കാരണമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന രഹസ്യ റിപോർട്ടുകൾ.