Local News

സോഷ്യൽ മീഡിയയിൽ ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയക്കും, പിന്നീട് സെക്സ് ചാറ്റ് നടത്തി ബ്ലാക്‌മെയ്ൽ !! രണ്ട് മാസത്തിനിടെ 25 ലധികം പ്രമുഖര്‍ക്ക് കാശ് നഷ്ടം

സംസ്ഥാനത്ത് ബ്ലാക്ക് മെയിലില്‍ കുടുങ്ങി നിരവധി പേര്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരാണ് ഇതുവരെ തട്ടിപ്പിനിരയായത്. എന്നാൽ നാണക്കേട് ഭയന്ന് ആരും തന്നെ പരാതി നൽകുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്, ഫേസ്ബുക്കില്‍ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോയുള്ള ഐ ഡി കളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വരുന്നതോടെയാണ് തട്ടിപ്പിന്‍്റെ തുടക്കം. തുടര്‍ന്ന് മെസഞ്ചറില്‍ സൗഹൃദപരമായ സംഭാഷണങ്ങള്‍ ആരംഭിക്കും. ഇതിനിടയില്‍ വാട്സ്‌ആപ്പ് നമ്ബറും വാങ്ങും. തുടര്‍ന്നുള്ള സംഭാഷണങ്ങള്‍ വാട്സ് ആപ്പിലാണ് നടക്കുക.

സൗഹൃദം ഒരാഴ്ച പിന്നിടുന്നതോടെ സംഭാഷണങ്ങള്‍ സെക്സ് ചാറ്റിലേക്ക് കടക്കും. തുടര്‍ന്ന് വീഡിയോ കോളില്‍ നൂഡ് ചാറ്റിംഗിനായി സ്ത്രീകള്‍ ക്ഷണിക്കും. ഇതിന് തയ്യാറാകുന്നതോടെ കെണി പൂര്‍ത്തിയാകും. ഈ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. പിറ്റേ ദിവസമാണ് വാട്സ്‌ആപ്പിലേക്ക് റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ അയക്കുക. പിന്നീട് ബ്ലാക്ക് മെയിൽ തുടങ്ങും, പണം നല്‍കിയില്ലെങ്കില്‍ വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും ഈ വീഡിയോ നൽകുമെന്നും

യുട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഇവരുടെ സന്ദേശം എത്തും. ഭീഷണിക്കു വഴങ്ങാത്തവര്‍ക്കു യുട്യൂബില്‍ അപ്ലോഡ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്തതിന്റെ വ്യാജ സ്‌ക്രീന്‍ ഷോട്ട് അയയ്ക്കും. ഇതോടെ പേടിച്ച്‌ മിക്കവരും പണം നല്‍കും. പണം നല്‍കിയാല്‍ വീണ്ടും പണം ആവശ്യപ്പെടും. പണം നല്‍കാത്തവരെ വാട്സാപ് കോളിലൂടെ ഭീഷണി തുടരും. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് ചാറ്റിങ് നടത്തുക. തട്ടിപ്പു നടത്തുന്ന പ്രൊഫൈലുകള്‍ ഹിന്ദി പേരിലുള്ളതായിരിക്കുമെന്നും പൊലീസ് പറഞ്ഞു. ഒഎല്‍എക്സ് പോലുള്ള സൈറ്റുകള്‍ വഴി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ രാജസ്ഥാനില്‍ സജീവമാണെന്നാണ് അവിടുത്തെ പൊലീസ് അറിയിച്ചത്.

Back to top button