മെയ്ദിനത്തിൽ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളി ബോബി ചെമ്മണ്ണൂർ !

മെയ് ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റേയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന്റെയും ചിത്രവുമായി ബോബി ചെമ്മണ്ണൂര്‍. ഇരുവരെയും ട്രോളിക്കൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മെയ്ദിനാശംസ. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച കോടീശ്വരനായ തൊഴിലാളി എന്ന് എഴുതി ചേര്‍ത്തതിനോടൊപ്പം മോഹന്‍ലാലിന്റേയും ആന്റണിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്.
നിമിഷ നേരംകൊണ്ടാണ് ബോബിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയത്. കളിയാക്കലാണോ പുകഴ്‌ത്തലാണോ എന്ന് ആര്‍ക്കും മനസ്സിലാകാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ട്രോള്‍.
അതേസമയം ബോബിയുടെ പോസ്റ്റിന് നേരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും ഉയരുന്നുണ്ട്. മുതലാളിയെ വെച്ച് പടം എടുത്തു അതെല്ലാം സാമ്ബത്തിക വിജയം ആയി ആന്റണി ചേട്ടന്‍ കോടീശ്വരന്‍ ആയി…. ഇവിടെ വേറെ ചില കോടീശ്വരന്മാര്‍ പ്രമുഖന്മാരെ വെച്ച് പടം എടുത്തു ഇപ്പോള്‍ യൂബര്‍ വണ്ടിയില്‍ ഡ്രൈവര്‍ ആയി ജീവിക്കുന്നു. സ്വന്തം ജോലി പോലും അനിയന്‍കുട്ടന്മാര്‍ക്ക് വീതിച്ചു നല്‍കുന്ന യഥാര്‍ത്ഥ കഠിനാധ്വാനിയുടെ മെയ് ദിന ആശംസകള്‍-ഇങ്ങനെ പോകുന്നു കമന്റുകള്‍.
മോഹന്‍ലാലിന്റെ ഡ്രൈവറായി കൂടെ കൂടിയ വ്യക്തിയാണ് അന്റണി പെരുമ്ബാവൂര്‍. പിന്നീട് ആശിര്‍വാദ് സിനിമാസ് എന്ന പ്രൊഡക്ഷന്‍ കമ്ബനി തുടങ്ങി. എല്ലാം മോഹന്‍ലാലിന്റെ അനുഗ്രഹത്തോടെയാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുമുണ്ട്.
എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിന് നേരെ കടുത്ത വിമര്‍ശനം തന്നെയാണ് വന്നു കൊണ്ടിരിക്കുന്നത്.