Bollywood

16 വര്‍ഷങ്ങള്‍ക്കു ശേഷം ‘അന്ന്യന്‍’ ബോളിവുഡ് റീമേക്ക്

നായകൻ ആവാൻ രൺവീർ സിങ്

നമ്മുക്ക് എല്ലാവര്ക്കും പ്രിയപ്പെട്ട നടനാണ് ചിയാൻ വിക്രം. വിക്രം ചെയ്ത എല്ലാ സിനിമകളും നമ്മുക് പ്രിയപ്പെട്ടതാണെങ്കിലും നമ്മൾ എപ്പോഴും ഓർത്തിരിക്കുന്ന ഒരു ചിത്രമാണ് അന്യൻ.  ശങ്കറിന്റെ സംവിധാനത്തിൽ 2005il പുറത്തിറങ്ങിയ ചിത്രത്തിൽ മിന്നും പ്രേകടനമായിരുന്നു വിക്രം കാഴ്ച വെച്ചത്. വിക്രത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. . ഇപ്പോഴിതാ 16 വര്‍ഷങ്ങള്‍ക്കിപ്പുറം അന്യന്റെ റീമേയ്ക് ഒരുക്കുകയാണ്  ശങ്കർ . നമ്മുക്ക് എല്ലാവര്ക്കും പ്രിയപ്പെട്ട നടനും ദീപികയുടെ ഭർത്താവുമായ രൺവീർ സിംഗ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

അതെ സമയം ‘അന്ന്യൻ’ സിനിമയിൽ നിന്ന്പ്രചോദനമുള്‍ക്കൊണ്ട് ആനുകാലിക പ്രസ്കതമായ വിഷയങ്ങളിലൂന്നിയാണ് സിനിമ ഒരുക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന . ചിത്രത്തിനെ റീമേക്ക് എന്നതിനു പകരം ‘ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍’ എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ച് കൊണ്ട് ഷങ്കര്‍ വിശേഷിപ്പിച്ചിരിക്കുന്നത് .

ഒരു സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്ന  അന്യൻ തെന്നിന്ത്യയിലും ലോകമെങ്ങും ഒരു ട്രെന്‍ഡ് ആയി മാറിയ ചിത്രമാണ്. ഒരു പുതിയ ആശയവും മുഖവും ആയിരുന്നു അന്യൻ  തെന്നിന്ത്യൻ സിനിമയ്ക്കു നൽകിയത്. ഹാരിസ്  ജയരാജിന്‍റെ പാട്ടുകൾ ഏറെ ഹിറ്റായിരുന്നു അന്നൊക്കെ . ആസ്‍കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രവി വര്‍മ്മനും വി മണികണ്ഠനും ചേര്‍ന്നായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് റീമേക്ക് ഒരുങ്ങുന്നതെന്നാണ്  സൂചന.

Back to top button