National News

ബ്രിട്ടനിൽ കോവിഡ് പിടിമുറുക്കുന്നു ,ഇന്നലെ മാത്രം 38,000 ൽ അധികം രോഗികൾ ,ഇംഗ്ലണ്ടിലും വെയിൽസിലും സ്കൂൾ തുറന്ന സ്കോട് ലാൻഡിലും സമാനവസ്ഥ നഗരങ്ങൾ ലോക്ക് ഡൗണിലേക് .

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് പിടിമുറുക്കുന്നു , ഇന്നലെമാത്രം  38,281 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിതീകരിച്ചത് . കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാള്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവാണ്ഈ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത് . അതേസമയം തന്നെ മരണനിരക്ക് കഴിഞ്ഞ ആഴ്ചയിലേതിൽ നിന്നും  24 ശതമാനം കുതിച്ചുയര്‍ന്ന് 140 ല്‍ എത്തി. കഴിഞ്ഞ അഞ്ചുമാസങ്ങൾ പരിഗണിക്കുവാണെങ്കിൽ ഏറ്റവും  ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. അതുപോലെ രോഗം പിടിപെട്ട് ആശുപത്രിയിൽ അഭയം തേടുന്നവരുടെ   എണ്ണത്തിലും കാര്യമായ വർധനവാണ്  ഉണ്ടാകുന്നത് .

നിലവില്‍ രോഗബാധിതരില്‍ ഭൂരിഭാഗം ആൾക്കാരും  18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. 18 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗമാണ് രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. സ്‌കൂളുകള്‍ വേനലവധിക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും സെക്കണ്ടറി സ്‌കൂള്‍ പ്രായത്തിലുള്ളവരില്‍ കോവിഡ് പകരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു ഈ അവസ്ഥ തുടർന്നാൽ  വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്നാണ് ആലോചിക്കുന്നത് .

bbകഴിഞ്ഞയാഴ്‌ച്ച സ്‌കോട്ട്ലാന്‍ഡില്‍ വിദ്യാഭ്യാസ സ്ഥാപങ്ങൾ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ രോഗവ്യാപന തോത് ഇരട്ടിയായി ഉയർന്നിരുന്നു . ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഒരു പരിധിയിലപ്പുറം  വര്‍ദ്ധിച്ചാല്‍ മറ്റൊരു ലോക്ക്ഡൗണിന് സാധ്യത ഉണ്ടാകുമെന്ന്  സ്‌കോട്ടിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്‌കോട്ട്ലാന്‍ഡില്‍ സംഭവിച്ചത്,സെപ്റ്റംബറോടെ സ്കൂളുകൾ തുറക്കാനിരിക്കുന്ന  ഇംഗ്ലണ്ടിലും വെയില്‍സിലും സംഭവിച്ചേക്കാം എന്ന ഭീതിയും ഉയരുന്നുണ്ട്.

മറുവശത്തു , കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുമ്പോൾ അവരുടെ തന്നെ   സ്വാഭാവിക പ്രതിരോധശേഷി ഉപയോഗിച്ച്‌ അതില്‍ നിന്നും രക്ഷനേടുകയും അതില്കൂടെ അവരുടെ തന്നെ പ്രതിരോധ ശേഷി വർധിക്കുമെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്. അങ്ങനെയായാല്‍ കുട്ടികൾക്ക്  വാക്സിന്‍ പോലുള്ള കൃത്രിമ സ്രോതസ്സുകള്‍ ഉപയോഗിച്ച്‌ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതായിട്  വരില്ല. എന്നാല്‍, വിദ്യാലയങ്ങൾ  തുറക്കുന്നതോടെ രോഗവ്യാപനം  വർധിച്ചാൽ  മറ്റൊരു ലോക്ക്ഡൗണ്‍ ആവശ്യമായി വന്നേക്കുമെന്ന് മറ്റുചില വിദഗ്ദര്‍അഭിപ്രായപ്പെടുന്നു .

കഴിഞ്ഞ കഴിഞ്ഞ തികളാഴ്ചയോടെയാണ്  സ്‌കോട്ട്ലാന്‍ഡില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇന്നലെ  മാത്രം അവിടെ 4,925 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ച ഇത് വെറും 1,542 മാത്രമായിരുന്നു. രോഗവ്യാപനതോതിലെ ഈ ഉയർച്ച  ഇപ്പോള്‍ ഇംഗ്ലണ്ടിനെയും വെയില്‍സിനെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. അടുത്ത ആഴ്‌ച്ച ഇവിടെയും സ്‌കൂളുകള്‍ തുറക്കാനിരിക്കുകയാണ്. അതോടെ സ്‌കോട്ട്ലാന്‍ഡിനോട് സമാനമായ രീതിയില്‍ രോഗവ്യാപനതോതിലെ വന്‍ കുതിപ്പ് ഇംഗ്ലണ്ടിലും വെയില്‍സിലും പ്രതീക്ഷിക്കാമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ പറയുന്നത്.

b

അതിനിടയിലാണ് വാക്സിന്‍ നല്‍കുന്ന പ്രതിരോധശേഷി ആറുമാസങ്ങള്‍ കഴിയുമ്ബോള്‍ ദുര്‍ബലപ്പെടാന്‍ തുടങ്ങും എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത് .കോവിഡ് വാക്‌സിനേഷന്റെ  ആരംഭകാലത്ത് അത് സ്വീകരിച്ച, വൃദ്ധരുടെയും , മറ്റു രോഗങ്ങളാൽ അപകട സാധ്യത കൂടുതല്‍ ഉള്ളവരുടെയും കാര്യത്തില്‍ ഇതോടെ ആശങ്ക ഉയരുന്നു . കുട്ടികൾ അവരുടെ  സ്വാഭാവിക പ്രതിരോധശേഷികൊണ്ട് രോഗമുക്തി നേടിയാലും  ഇവര്‍ വീടുകളില്‍ പടര്‍ത്തുന്ന കോവിഡ് വീടുകളിലെ തന്നെ  മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഭീഷണിയായേക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു .

 

Back to top button