സഹോദഹരൻ ഒരിക്കലും തനിക്കു ഒരു ബാധ്യത അല്ല സാജൻ പള്ളുരുത്തി!!

മിമിക്രി കല രംഗത്തിലൂടെ മിനി സ്ക്രീൻ രംഗത്തു എത്തിയ താരം ആണ് സാജൻ പള്ളുരുത്തി. ഇപ്പോൾ തന്റെ സഹോദരനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്. അമൃത ടി വി യിൽ ‘പറയാം നേടാം’എന്ന ഷോയിൽ ആണ് താരം തന്റെ സഹോദരനെ കുറിച്ച് തുറന്നു പറഞ്ഞത്. ഭിന്നശേഷിക്കാരൻ ആണ് തന്റെ അനുജൻ , പ്രായം ഇപ്പോൾ 50 കടന്നു, അവനു ഭക്ഷണം വാരിക്കൊടുക്കുകയും , കുളിപ്പിക്കുകയും വേണം. അമ്മയും , അച്ഛനും മരിച്ചു എന്നുള്ള വിവരം അവനു അറിയില്ല ഇപ്പോളും സാജൻ പറയുന്നു.
അവൻ അമ്മയെ തിരക്കുമ്പോൾ എല്ലാം തന്നെ ഞാൻ ഓരോ കള്ളങ്ങൾ പറഞ്ഞാണ് സമാധാനിപ്പിക്കുന്നതു. അമ്മയുടെ സ്ഥാനത്തു നിന്നാണ് എന്റെ ഭാര്യ അവനെ നോക്കുന്നതു. ‘അമ്മ ബിപി കൂടിയാണ് മരിക്കുന്നത് ഇപ്പോൾ 14 കൊല്ലം കഴിഞ്ഞു, അച്ഛൻ ഒൻപതു വര്ഷം കൊണ്ട് കിടപ്പിൽ ആയിരുന്നു ഇപ്പോൾ നാല് വര്ഷമായി മരിച്ചിട്ട്. അമ്മ മരിക്കുന്നതിന് മുൻപ് സഹോദരനെ കുറിച്ചുള്ള വേദന ആയിരുന്നു. ഒരിക്കലും തനറെ അനിയൻ ഒരു ബാധ്യത അല്ല.
അവൻ എന്റെ ഭാഗ്യം ആണ്, ചില വീടുകളിൽ ഇങ്ങനെ ഉള്ളവരെ നോക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, എന്നാൽ എനിക്ക് അവൻ അങ്ങനെ ഒരു ബുദ്ധിമുട്ടു ഇല്ല ,അവൻ എന്റെ ഭാഗ്യം ആണ്. അവന്റെ ബുദ്ധിയും കൂടി ആണ് എനിക്ക് കിട്ടിയതെന്ന് ‘അമ്മ പറയാറുണ്ട്. ഒരു സമയത്തു ഞാൻ മരിച്ചു എന്ന് പറഞ്ഞു കൊണ്ട് വ്യാജ വാർത്ത വന്നിരുന്നു. വീട്ടുകാർ എല്ലാം വിഷമിച്ചിരുന്നു എന്നാൽ അത് ഒരു വ്യാജ വാർത്തയായിരുന്നു. എന്നാൽ ഇന്നും ഈ വാർത്തയെ കുറിച്ച് എനിക്കറിയില്ല സാജൻ പറയുന്നു.