എന്നെ ക്യാപ്ഷനിടാന്‍ സഹായിക്കുമോ ? രഞ്‍ജിനി

ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരിക ആയിരുന്നു രഞ്‍ജിനി ഹരിദാസ് .ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.

രജിനി ഹരിദാസ് പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് .കണ്ണാടിയില്‍ പ്രതിഫലിക്കുന്ന താരത്തിന്‍്റെ ചിത്രത്തിന് തലക്കെട്ടു നല്‍കാന്‍ താരം സഹായവും അഭ്യര്‍ത്ഥിക്കുന്നതാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവച്ചത്. രസകരമായ കമന്‍്റുകളുമായി ആരാധകരും ഒപ്പം കൂടിയതോടെ സംഗതി വൈറലായി.മലയാളി മങ്കയാണ് ദൈവമേ, പാവത്തിങ്കള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ എന്നെല്ലാമാണ് കമന്റുകള്‍. എന്റെ എപ്പോഴത്തെയും പങ്കാളിയെന്നും ഒരാള്‍ കമന്റിട്ടു.