കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയിലെ ചോദ്യത്തിന് അമിതാഭ് ബച്ചനെതിരെ കേസ്
ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തി

ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തി അമിതാ ബച്ചൻ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയിലെ ചോദ്യത്തിന്റെ പേരില്‍ താരത്തിനെതിരെ കേസ്. ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പേരിലാണ് കേസ് . കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു. ചിലര്‍ ബച്ചന് എതിരെ ക്യാംപയ്ന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ഷോയില്‍ 6,40,000 രൂപയുെട ചോദ്യം , 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍ ഇടത് പ്രചാരണം നടത്തി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി എന്നെല്ലാം വിമര്‍ശന പ്രടാരണങ്ങള്‍ ഉണ്ടായത്.