കണ്ണിൽ മുളക്‌തേച്ച സംഭവം, രേഷ്മയുടെ പരാതിയിൽ രജിത് കുമാറിനെതിരെ കേസെടുത്തു

ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പര ആയിരുന്നു ബിഗ്‌ബോസ്, ബിഗ്‌ബോസ് ആദ്യ സീസൺ എത്തിയപ്പോൾ തന്നെ പരമ്പരക്ക് ഏറെ കാഴ്ചക്കാർ ഉണ്ടായിരുന്നു, ആദ്യ പരമ്ബര അവസാനിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ പരമ്പര ആരംഭിച്ചത്. സീസൺ രണ്ടിൽ ഏറെ ആരാധകർ ഉള്ള വ്യക്തി ആയിരുന്നു രജിത് കുമാർ, ആദ്യം ഒക്കെ രജിത് കുമാറിനെതിരെ നിരവധിയാളുകൾ വിമർശനങ്ങൾ ഉയർത്തിയെങ്കിലും പിന്നീട് താരത്തെ എല്ലാവരും സപ്പോർട്ട് ചെയ്യുവാൻ തുടങ്ങി. ഷോയിലെ മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനാണ് രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കിയത്, രജിത് കുമാർ ഷോയിൽ നിന്നും പുറത്ത് പോയതിനെ തുടർന്ന് പരമ്പര നിർത്തിവെക്കുകയായിരുന്നു. ഇപ്പോൾ
ഷോയിലെ മത്സരത്തിനിടെ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തില്‍ രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ് . നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്. ഷോയ്ക്കിടെയും പിന്നീടും രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേഷ്മ നല്‍കിയ പരാതിയിലാണ് നടപടി.
സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍ തന്നെ ആക്രമിച്ചിരുന്നുവെന്നാണ് രേഷ്മ പരാതിയില്‍ പറയുന്നത്.
ഷോയ്ക്കിടെ ഒരു ടാസ്‌കിനിടെ രജിത്കുമാര്‍ ശാരീരികമായി ആക്രമിച്ചുവെന്നും കണ്ണുകളില്‍ മുളക് തേച്ചത് കരുതിക്കൂട്ടിയാണെന്നും, ഷോയില്‍ നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നു