Film News

വർഷങ്ങളുടെ കാത്തിരിപ്പ്; സിബിഐ 5 ദ ബ്രെയിനിൽ ജോയിൻ ചെയ്ത് ജഗതി ശ്രീകുമാർ..!!!!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിബിഐ 5 ദി ബ്രെയിൻ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. രണ്ടു ദിവസം മുൻപാണ് ഇതിന്റെ ടൈറ്റിൽ ലോഞ്ച് നടന്നത്. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കുന്ന ഈ ചിത്രത്തിൽ സേതുരാമയ്യർ എന്ന ബുദ്ധി രാക്ഷസനായ സിബിഐ ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ഇതിൽ ജഗതി ശ്രീകുമാറും ജോയിൻ ചെയ്തിരിക്കുകയാണ്. ഒൻപതു വർഷം മുൻപ് നടന്ന ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ അതിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ആദ്യ നാലു ഭാഗങ്ങളിലും അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായി ആണ് ജഗതി ഇതിലും അഭിനയിക്കുന്നത്. വളരെ പ്രാധാന്യം ഉള്ള വേഷമാണ് ഇതിലും ജഗതി ചെയ്യുന്നത് എന്ന് സംവിധായകൻ കെ മധുവും രചയിതാവ് എസ് എൻ സ്വാമിയും പറയുന്നു. ജഗതിക്ക് ഒപ്പം മകൻ രാജ് കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ആദ്യ  ഭാഗങ്ങളിൽ ഒപ്പമുണ്ടായിരുന്ന  മുകേഷും  ചാക്കോ എന്ന എ  കഥാപാത്രമായി  മമ്മൂട്ടിക്കൊപ്പം  ഇതിൽ  ഉണ്ട്. മമ്മൂട്ടി , മുകേഷ്, ജഗതി എന്നിവരെ  കൂടാതെ  രൺജി  പണിക്കർ, സായ്കുമാർ , ആശാശരത് , കനിഹ  ദിലീഷ്  പോത്തൻ എന്നിവരും  ഈ  ചിത്രത്തിന്റെ  താരനിരയിൽ  ഉണ്ട്. സംവിധായകൻ  കെ മധുവിന്റെ  നിർമ്മാണ  ബാനറും  ഒപ്പം  സ്വർഗ്ഗചിത്ര  അപ്പച്ചനും  ചേർന്നാണ്  ഈ  അഞ്ചാം  ഭാഗം  നിർമ്മിക്കുന്നത്. പുതുതലമുറയിലെ  ശ്രദ്ധേയനായ ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്.

Back to top button