Celebraties

ഇക്കുറിയും കുറെ സെലിബ്രേറ്റി തോൽവികൾ

2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ്ല  ഫലത്തിൽ   ഭരണത്തുടര്‍ച്ചയെന്ന് ജനവിധിയെഴുതിയിരിക്കുകയാണ്. കേരളം വീണ്ടും ചുവന്നിരിക്കുകയാണ്.  കഴിഞ്ഞ തവണത്തേതു പോലെ ഇക്കുറിയും നിരവധി സിനിമാ താരങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് സുരേഷ് ഗോപിയും കൃഷ്‌ണ കുമാറും സീരിയൽ നടൻ വിവേക് ഗോപനും മത്സരിച്ചപ്പോള്‍ എൽഡിഎഫ് സ്ഥാനാര്‍ഥികളായി മുകേഷും കെബി ഗണേഷ് കുമാറും കോൺഗ്രസിനായി ധർമജൻ ബോൾഗാട്ടിയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. സിനിമാ സീരിയൽ താരം പ്രിയങ്ക അനൂപും ഗായിക ദലീമയും ഇക്കുറി മത്സരിച്ചിരുന്നു.

കൊല്ലത്ത് സിറ്റിങ് എം.എല്‍.എ യും നടനുമായ എം. മുകേഷ് മണ്ഡലം നിലനിർത്തി. 3034 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. 2006 മുതല്‍ എല്‍.ഡി.എഫ്. മണ്ഡലം നിലനിര്‍ത്തുന്നത് ഇക്കുറിയും തുടര്‍ന്നിരിക്കുകയാണ്. മുകേഷിന് 16544 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ്. സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയ്ക്ക് 14379 വോട്ടുകളും എന്‍.ഡി.എ. സ്ഥാനാര്‍ഥി എസ്. സുനിലിന് 3287 വോട്ടുകളും ആണ് ലഭിച്ചത് . മണ്ഡലത്തിൽ മുകേഷ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫ് ഭരണനേട്ടവും ഇക്കുറി തുണച്ചുവെന്നുവേണം കരുതാൻ.

നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും കെ.ബി.ഗണേഷ് കുമാർ പത്തനാപുരത്ത് വിജയിച്ചിരിക്കുകയാണ്. കേരള കോൺഗ്രസ് (ബി) ചെയർമാനും മുൻ മന്ത്രിയുമായ ലേറ്റ്  ർ ബാലകൃഷ്ണപിള്ളയുടെ മകനും കൂടി ആണ് അദ്ദേഹം .  എൽഡിഎഫിനായി മത്സരിച്ച ഗണേഷ് 14647 വോട്ടിനാണ് ഇക്കുറി ജയിച്ചത്. 2001 മുതൽ മണ്ഡലം ഗണേഷ് കുമാറിനൊപ്പമാണ്. യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർഥി ജിതിൻ ദേവ് മൂന്നാം സ്ഥാനത്തുമെത്തി.

suresh-gopi-mukesh-kb-ganesh-kumar-krishnakumar-Dharmajan

ഇക്കുറി കടുത്ത മത്സരം നടക്കുമെന്ന് ഏവരും കരുതിയിരുന്ന തൃശൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക്  വീണ്ടും പരാജയം. വോട്ടെണ്ണൽ ആദ്യഘട്ടത്തിൽ മൂവായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് എൽഡിഎഫ് സ്ഥാനാർഥി പി ബാലചന്ദ്രൻ വ്യക്തമായ ലീഡ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. 1215 വോട്ടുകൾക്കാണ് ബാലചന്ദ്രൻ വിജയിച്ചത്. പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്തും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുമാണെത്തിയത്.

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിൻ ദേവ് നടൻ ധര്‍മ്മജനെതിരെ വൻ വിജയം നേടി. ധർമജൻ ബോൾഗാട്ടിയെ 20,223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ ദേവ് മറികടന്നത്. ആദ്യഘട്ട ഫലസൂചനകളിൽ ധര്‍മ്മജൻ മുന്നിലായിരുന്നുവെങ്കിലും പിന്നീട് എൽഡിഎഫ് ലീഡ് നേടുകയായിരുന്നു. ബിജെപി സ്ഥാനാ‍ർ‍ഥി ലിബിൻ ബാലുശ്ശേരി മൂന്നാം സ്ഥാനത്തെത്തി.

തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി വിജയം നേടിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർ‍ഥിയായ ആന്‍റണി രാജു. നടൻ ജി കൃഷ്ണകുമാർ മത്സരിച്ചിരുന്നെങ്കിലും ജനവിധി എൽഡിഎഫിനൊപ്പം നിന്നു. നാളുകളായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. കോൺഗ്രസിനുവേണ്ടി വിഎസ് ശിവകുമാറാണ് മത്സരിച്ചത്. സിറ്റിങ് എംഎൽഎ കൂടിയായ അദ്ദേഹത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

കൊല്ലം ചവറയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഡോ സുജിത്ത് വിജയനാണ് വിജയിച്ചത്. 1,409 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുജിത്ത് വിജയന്‍പിള്ള വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ രണ്ടാം സ്ഥാനത്തും എൻഡിഎ സ്ഥാനാർഥിയായ സിനിമ സീരിയൽ താരം വിവേക് ഗോപൻ മൂന്നാം സ്ഥാനത്തുമാണ് ചവറയിൽ എത്തിയത്.

ആലപ്പുഴ അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഗായിക ദലീമ ജോജോയും വിജയിച്ചു, യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെയാണ് പരാജയപ്പെടുത്തിയത്. സിനിമ സീരിയൽ താരം പ്രിയങ്ക അനൂപും ഇവിടെ മത്സരിച്ചിരുന്നു. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ലേബലിലാണ് താരം മത്സരത്തിനിറങ്ങിയത്.

Back to top button