കർഷക സമരത്തെ അനുകൂലിച്ചും വിമർശിച്ചും താരങ്ങൾ….
കർഷക സമരത്തിൽ ഇന്ത്യൻ സെലിബ്രിറ്റികൾതമ്മിൽ വാക്ക്തർക്കം

ലോകമെമ്പാടും ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ഇന്ത്യയിൽ നടക്കുന്ന കർഷക സമരം.. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും കർഷകർ ഒത്തുക്കൂടിയാണ് ഈ സമരം നടക്കുന്നത്… മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് സമരം നടക്കുന്നത്… 600 ഓളം കർഷക സംഘടനകൾ സംയുക്ത കിസാൻ മോർച്ചയ്ക്ക് കീഴിൽ നടത്തുന്ന സമരം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമെ യു.പി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു…
ഇനി കർഷകർ എന്തിനാണ് സമരം ചെയ്യുന്നത്.. എന്നറിയാം… കാർഷിക മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് , ദി ഫാർമേഴ്സ് എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ്, അവശ്യവസ്തു (ഭേദഗതി) നിയമങ്ങളെയാണ് കർഷകർ എതിർക്കുന്നത്. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന്റെ കരടിനെയും കാർഷിക വിളകളുടെ അവശിഷ്ടം കത്തിച്ചാൽ ഒരു കോടിയോളം രൂപ വരെ പിഴയും എന്നി നിയമങ്ങളാണ് കർഷക സംഘടനകൾ എതിർക്കുന്നത്. കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള ഒരു പാക്കേജാണ് പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായി പാസാക്കിയ പുതിയ മൂന്നു കാർഷിക നിയമങ്ങളും എന്നാണ് ഇവർ പറയുന്നത്… ഈ നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരും എന്നാണ് കർഷകർ പറയുന്നത്…
തുടക്കം മുതൽ സമരത്തെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നിരുന്നു… ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയിൽ നിന്നുള്ള പലരും കർഷക സമരത്തോടുള്ള അവരുടെ നിലപാട് തുറന്ന് പറയുകയാണ്.. അതിൽ ആദ്യം സമരത്തെ അനുകൂലിക്കുന്നവരെ പരിചയപ്പെടാം.. സലിം കുമാർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി താൻ കർഷകരോടൊപ്പം ആണെന്ന് തുറന്ന് പറഞ്ഞിരുന്നു…. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്ബുകള്‍ ഇല്ല, രാഷ്ട്രിയ വരമ്ബുകളില്ല, വര്‍ഗ്ഗ വരമ്ബുകളില്ല, വര്‍ണ്ണ വരമ്ബുകളില്ല. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്….
കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് രംഗത്ത് വന്നിരുന്നു ‘കര്‍ഷക സമരത്തിനൊപ്പം. അന്നും ഇന്നും എന്നും’, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു… അടുത്തതായി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു… താരത്തിന്റെ വാക്കുകൾ ഇങ്ങനെ .മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തിയതെന്ന് സൊനാക്ഷി പറയുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു സോനാക്ഷിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നു, തടയുന്നു. ഇന്റര്‍നെറ്റ് വിചേഛദിക്കുന്നു, പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു, വിദ്വേഷം പ്രചരിപ്പിക്കുന്നു, ഈ പ്രശ്നങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതെന്നും സോനാക്ഷി സിന്‍ഹ പറയുന്നു….
ഇനി നമ്മുടെ സ്വന്തം ബാബു ആന്റണി ആയിരുന്നു പിന്തുണ അറിയിച്ചത്… ഫേസ്ബുക്കിലൂടെയായിരുന്നു നടന്‍്റെ പ്രതികരണം.’ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം യഥാര്‍ഥ കര്‍ഷകരും അവരുടെ കൃഷിയുമാണ്’, എന്ന ഒറ്റ വാചകത്തിലാണ് ബാബു ആന്‍റണിയുടെ പ്രതികരണം. ഇനി വളരെ ശ്രദ്ധേയമായ കാര്യം ബോളി വുഡ് നടൻ സൽമാൻ ഖാന്റെ പ്രതികരണമായിരുന്നു… കര്‍ഷക സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ; നല്ല കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം. ഏറ്റവും ശരിയായ കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ശ്രേഷ്ഠമായകാര്യം ചെയ്യണം എന്നായിരുന്നു… അദ്ദേഹം ആർക്കൊപ്പമാണെന്നു വ്യക്തമാക്കതെയാണ് പ്രതികരിച്ചത്….
ഇത് കൂടത്തെ കർഷകരുടെ സമരത്തിൽ രൂക്ഷ വിമർശനവുമായി നടി കങ്കണ തുടക്കം മുതൽ തന്നെ രംഗത്ത് ഉണ്ടായിരുന്നു… അതുമാത്രമല്ല ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇന്ത്യ ഒരു വികാരമാണ്, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച പാടില്ല. സ്വന്തം നിബന്ധനകളാല്‍ ഞങ്ങള്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അത് രമ്യമായി പരിഹരിക്കുകയും ചെയ്യും. എന്ന് അദ്ദേഹം കുറിച്ചു.
കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിയിരുന്നു. മലയാളത്തിൽ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ച് മേജര്‍ രവി രംഗത്ത് വന്നിരുന്നു… ഇന്ത്യയ്ക്ക് സ്വന്തം പ്രശ്‍നങ്ങള്‍ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കില്ല എന്നുമാണ് മേജര്‍ രവി തന്റെ ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.ഏതായാലും ഇപ്പോൾ കർഷക സമരം രാജ്യമെങ്ങും ചർച്ച വിഷയമായിരിക്കുകയാണ്… ഇനി എന്താണ് ഇവിടെ നടക്കാൻ പോകുന്നത് എന്ന് നമ്മൾ കണ്ടു തന്നെ അറിയണം….