പെൺകുട്ടികളുടെ വിവാഹത്തിന് സംസ്ഥാന സർക്കാരിന്റെ 1 ലക്ഷം രൂപ
പെൺകുട്ടികളുടെ വിവാഹത്തിന് ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക് സഹായവുമായി സർക്കാർ

പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനായിട്ട് മാതാപിതാക്കൾക്ക് സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് ..അപ്പോൾ അങ്ങനെയുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയാണ് വിവാഹ ധന സഹായമായിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്..അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി എന്നത് ഫെബ്രുവരി 19 ആണ്.
കേരളത്തിലെ മുന്നോക്ക സമുദായങ്ങൾ സാമ്പത്തികമായിട്ട് പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് ധനസഹായവുമായിട്ട് സംസ്ഥാന സർക്കാർ .. സംസഥാന മുന്നോക്ക സമുദായ കോർപറേഷൻറെ മംഗല്യ സമുന്നതി പദ്ധതി അനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത് .. പെൺകുട്ടിക്ക് 22 വയസ്സോ അതിനു മുകളിലോ പ്രായം ഉണ്ടായിരിക്കണം ..സംവരണരേതര വിഭാഗത്തിൽപെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ..
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുവാൻ പാടില്ല.. വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ അല്ലെങ്കിൽ ‘അമ്മ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത് .. വിവാഹ ധനസഹായമായിട്ട് ഒരു ലക്ഷം രൂപ വരെ ലഭിക്കും ..2020 ഏപ്രിൽ ഒന്നിന് ശേഷം വിവാഹിതരായവർക്കാണ് ധനസഹായത്തിനുള്ള അർഹത ..
സർക്കാരിൽനിന്നുള്ള ഫണ്ടിൻ്റെ ലഭ്യതക്കനുസൃതമായിട്ടാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുക ..ധനസഹായം അപേക്ഷകൻ്റെ അല്ലെങ്കിൽ അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അനുവദിക്കുന്നതാണ് .. അപേക്ഷകൾ 2021 ഫെബ്രുവരി19ന് കോർപറേഷനിൽ സമർപ്പിക്കണം .. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല എന്നാണ് അറിയിച്ചിരിക്കുന്നത് ..
ഇനി അതുപോലെ തന്നെ ,മാതാപിതാക്കൾ മരണപ്പെട്ടു പോയാ അല്ലെങ്കിൽ നഷ്ടപ്പെട്ടപെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതും ധനസഹായം അയാളുടെതന്നെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നതുമാണ് .. ലഭ്യമാകുന്ന അപേക്ഷകളിൽനിന്നും ഏറ്റവും കുറഞ്ഞ വരുമാനം ഉള്ള യോഗ്യരായ 100പേർക്കാണ് ധനസഹായം അനുവദിക്കുക ..
ഒരേ വരുമാന പരിധിയിലുള്ളവരെ പരിഗണിക്കുമ്പോൾ മാതാപിതാക്കൾ നഷ്ട്ടപെട്ടവർ, വിവാഹിതയായ പെൺകുട്ടികളുടെ പ്രായം അതുപോലെ ഭിന്നശേഷിക്കാർ തുടങ്ങിയവയും മുൻതൂക്ക പരിഗണന നൽകി ആയിരിക്കും ആനുകൂല്യം അനവധിക്കുന്നത് .. അതുപോലെ തന്നെ പെൺകുട്ടികൾ ഏറെ മുൻഗണന റേഷൻകാർഡ് വിഭാഗത്തിൽപെടുന്ന ആളുകളായിരിക്കണം .. അപേക്ഷയൊടോപ്പം ഇനി പറയുന്ന രേഖകൾ കൂടി നിങ്ങൾ സമർപ്പിക്കേണ്ടതായിട്ടുണ്ട് ..ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കട്ടിൻ്റെ പകർപ്പ് ,വരുമാന സർട്ടിഫിക്കറ്റ് ,ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , വിവാഹ ക്ഷണക്കത്ത് അതുപോലെ ആധാർകാർഡ് ,റേഷൻ കാർഡ് , ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ പകർപ്പ് അപേക്ഷയോടൊപ്പം നിങ്ങൾ സമർപ്പിക്കണം ..
നിർദിഷ്ട്ട രേഖകൾ സഹിതം അപേക്ഷ സംസ്ഥാന മുന്നോക്ക സമുദായ കോർപറേഷന്റെ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ അല്ലെങ്കിൽ തപാൽ വഴി നേരിട്ട് അയക്കുകയോ ചെയ്യാം .. അവസാന തീയതി ഫെബ്രുവരി 19 ആണെന്ന് എല്ലാവരും ഓർക്കുക ..ഒരു പെൺകുട്ടിക്ക് ഒരിക്കൽ മാത്രമേ പദ്ധതി പ്രകാരം ഉള്ള ധനസഹായം അനുവദിക്കുകയുള്ളു ..ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ പെൺകുട്ടികൾക്ക് യാതൊരു കാരണവശാലും ധനസഹായം അനുവദിക്കുന്നതല്ല ..എന്ന കാര്യം കൂടി ഓർക്കുക .. അപേക്ഷ ഫോമിൻ്റെ മാതൃകയും വിശദവിവരങ്ങളും WWW.KSWCFC.ORG എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് …