ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചു വരുന്നു

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്. എം.ജി. സോമന്റെ അവസാന ചിത്രമായിരുന്നു ലേലം.

എക്കാലത്തെയും ഹിറ്റ് ചിത്രമായ ലേലത്തിന്‍്റെ രണ്ടാം ഭാഗം വരുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.1997ല്‍ പുറത്തിറങ്ങിയ ലേലത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന സുരേഷ് ഗോപി കഥാപാത്രം അത്രമേല്‍ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്.ലേലത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റേയും രചന നിര്‍വ്വഹിക്കുമെന്നാണ് സൂചന.രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യും.എന്നാല്‍ രണ്ടാം ഭാഗം എത്തുമ്ബോള്‍ പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനയതാക്കളും ജീവിച്ചിരിപ്പില്ല.