മോദിയുടെ മണ്ടത്തരത്തിന്നു വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി …

മോദി സർക്കാരിന്റെ നിലപാടുകൾ നമ്മൾക്ക് പരിചിതമാണെല്ലോ . ഒരു ഉപകാരവും ഇല്ലാതെ തീരുമാനങ്ങളും ചട്ടങ്ങളും ആണ് പലപ്പോഴും മോദി സർക്കാർ മുന്നോട്ട് വെക്കാറുള്ളത് . ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അത്തരം ഒരു മണ്ടത്തരത്തിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി .
കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും തെറ്റാണെന്ന് കോടതി പറഞ്ഞു.
‘ ഇത് തെറ്റാണ്. ഇപ്പോള്‍ ഓക്‌സിജന്‍ ഇല്ലാത്ത ആളുകള്‍ക്ക് റെംഡിസിവിറും ലഭിക്കില്ല. ആളുകള്‍ മരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇത് കാണുമ്പോള്‍ തോന്നുന്നത്,’ ജസ്റ്റിസ് പ്രതിഭ എം. സിംഗ് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ ഉള്ളവര്‍ക്കു മാത്രം റെംഡിസിവിര്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോള്‍. ഇതു തെറ്റാണെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ ഒരു അനാസ്ഥ ആണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് ബാധിതന്‍ ആയിട്ടും റെംഡിസിവിര്‍ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ആറു ഡോസിനു പകരം മൂന്നു ഡോസ് റെംഡിസിവിറാണ് അദ്ദേഹത്തിന് കിട്ടിയത്. ഇതിനു കാരണം പ്രോട്ടോക്കോള്‍ മാറ്റമാണെന്ന്് അഭിഭാഷകന്‍ പറഞ്ഞു. കോടതി ഇടപെട്ടതിന് പിന്നാലെയാണ് അഭിഭാഷകന് റെംഡിസിവിര്‍ അനുവദിച്ചത്.
instagram auto likes kaufen