Current AffairsMalayalam ArticleMalayalam WriteUps

ബോബി ചെമ്മണ്ണൂര്‍ യുവതിയുടെ ഒളിക്യാമറയില്‍ കുടുങ്ങി; ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച സിഡി യെസ് ന്യൂസ് പുറത്ത് വിടുന്നു

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തീക തട്ടിപ്പുകളും ലൈംഗീക പീഡനങ്ങളും യെസ് ന്യൂസ് ലൈവ് പുറത്ത് വിടുന്നു. കോടികളുടെ സാമ്പത്തീക തട്ടിപ്പ് നടത്താന്‍ ചാരിറ്റിയുടെ മറവ് ദുരുപയോഗം ചെയ്യുകയാണെന്നും ചാരിറ്റിയുടെയും ജ്വല്ലറികളുടെ മറവിലും പീഡനങ്ങളുമാണെന്ന് തെളിയിക്കുന്ന രേഖകളാണ് വിവാരാവകാശ നിയമ പ്രകാരം യെസ് ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് സാമ്പത്തീക തട്ടിപ്പുകളുടെ തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടതയും രേഖകള്‍ വ്യക്തമാക്കുന്നു. സ്ത്രീപീഡനത്തിന്റെ തെളിവായി പരാതിക്കാര്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളാണ് വിവരാവകാശ നിയമ പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ഓഫിസില്‍ നിന്ന് പുറത്തായത്.

ചാരിറ്റിയുടെയും പൊതുപ്രവര്‍ത്തകന്റെയും മൂഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യാവസായിക്കെതിരെയുള്ള ഈ സീഡി പുറത്ത് വിടുന്നത് ബോബിയുടെ തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന സംഭാഷണ ദൃശ്യങ്ങള്‍ ഇതില്‍ ഉളളത് കൊണ്ടാണ്.

ചാരിറ്റിയുടെ മറവില്‍ അനാഥാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ജോലിക്കെത്തിക്കുയും പിന്നീട് തന്റെ ലൈംഗീകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഇയാള്‍തന്നെ സിഡിയില്‍ സമ്മതിക്കുന്നു. അത്തരത്തില്‍ ചതിയില്‍പെട്ട ഒരു പെണ്‍കുട്ടിയാണ് ബോബിയെ ഒളിക്യാമറയില്‍ കുടുക്കിയത്. പിന്നീട് പരാതിയായി സംസ്ഥാന ആഭ്യന്തരവകുപ്പിന് ഈ സിഡിയും തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്ന രേഖകളും ലഭിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തവിട്ടെങ്കിലും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അന്വേഷണം നിലച്ചു.

[youtube id=”CBKQ9tAeLRA”]

2.4.2015 മുതല്‍ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ ഇടപെടല്‍ മൂലം ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളുടെ നിരവധി രേഖകള്‍ പുറത്തുവന്നെങ്കിലും ചെമ്മണ്ണൂരിന്റെ കോടികള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുകയായിരുന്നു.

എണ്‍പ്പത്തേഴായിരം പേരില്‍ നിന്ന് മൂവായിരത്തിലേറെ കോടിയാണ് ബോബി ചെമ്മണ്ണൂര്‍ പിരിച്ചെടുത്തിരിക്കുന്നത്. കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ സാമ്പത്തീക തട്ടിിന്റെ വിശദാംശങ്ങള്‍ യെസ് ന്യൂസ് പുറത്ത് വിടുന്നു.

Leave a Reply

Back to top button

buy windows 11 pro test ediyorum