ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന് സിപിഎമ്മിനുള്ള വെപ്രാളം എന്തിനാന്നെന്ന് മനസ്സിലാകുന്നില്ല, ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന അഴിമതി അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്തിനാണ് ഇത്ര വെപ്രാളം എന്ന് രമേശ് ചെന്നിത്തല, കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു. ലൈഫ് മിഷന്‍ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ഏറ്റെടുത്തത്.അന്വേഷണമാവശ്യപ്പെട്ട് സിബിആഐക്കും കേന്ദ്ര സര്‍ക്കാരിനും അനില്‍ അക്കര എംഎല്‍എ, മലയാള വേദി പ്രവര്‍ത്തകനായ ജോര്‍ജ് വട്ടകുളം അടക്കമുളളവര്‍ പരാതി നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥനത്തിലാണ് ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിക്കാനൊരുങ്ങുന്നത്
വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ഇടപാടുകളെപ്പറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്