Film News

സ്വാന്ത്വനം സീരിയലിന്റെ വിജയരഹസ്യം തുറന്ന് പറഞ്ഞു ചിപ്പി

കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം; റേറ്റിംഗില്‍ ഒന്നാമത് വരുന്ന സീരിയലിന്റെ രഹസ്യം ഇപ്പോൾ  തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ചിപ്പി. മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതന്‍ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ചിപ്പിയുടെ സിനിമ പ്രവേശം.. പിന്നീട് അനേകം  അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും നേടിയിട്ടുണ്ട്..

തുടക്കത്തില്‍ തന്നെ വന്‍ ജനപ്രീതി നേടാന്‍ സാധിച്ച പരമ്ബരയായിരുന്നു സാന്ത്വനം. ഈ സ്‌നേഹം മുന്നോട്ട് നിലനിര്‍ത്താനും സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. റേറ്റിംഗ് ചാര്‍ട്ടുകളിലും സാന്ത്വനം മുന്നേറുകയാണ്. ഈ സീരിയലിലെ ഒരു  പ്രധാന കഥാപാത്രമാണ് ചിപ്പി ചെയ്യുന്നത്. ഇപ്പോള്‍ ഇതിന്റ വിജയ രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി . പരമ്ബരയ്ക്ക് പിന്നിലെ മുഴുന്‍ ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു. തങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി തുറന്നു  പറയുന്നു.

യുവാക്കളെ പോലും കൈയ്യിലെടുത്ത് മുന്നേറുകയാണ് സാന്ത്വനം പരമ്ബര. ദേവിയുടേയും ബാലന്റേയും വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്. കുറെ അധികം സിനിമകളില്‍ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. കൂടാതെ ടെലിവിഷന്‍ സീരിയലുകളില്‍ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിര്‍മ്മാതാവായ ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട് നടി .

Back to top button