മേഘ്‌നയും കുഞ്ഞും ചേർന്ന് ചിരഞ്ജീവി സർജയുടെ അവസാന സിനിമ ട്രെയ്‌ലർ പുറത്തിറക്കുന്നു

നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അലാകത്തിലുള്ള മരണം തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചതായിരുന്നു. മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ മരണം. പിന്നീടുള്ള മേഘ്നയുടെ ഓരോ വിശേഷങ്ങളും അറിയാൻ ഏറെ സ്നേഹത്തോടെയും ആകാക്ഷയോടെയും ആണ് ഏവരും കാത്തിരിക്കുന്നത്.
മേഘ്നയ്ക്ക് കുഞ്ഞ് പിറന്നതിന് ശേഷം ഈയടുത്താണ് കുട്ടിയുടെ മുഖം ആരാധകരെ കാണിച്ചത്. ഇപ്പോഴിതാ ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തിറക്കിയിരിക്കുകയാണ് മേഘ്നയും കുഞ്ഞും ചേർന്ന്.
ജൂനിയർ ചിരു എന്നാണ് കുഞ്ഞിന്റെ പേര്. ചിന്റു എന്നാണ് വിളിപ്പേര്. ചിന്‍റുവിനെ മടിയിലിരുത്തി അവന്റെ വിരലുകൾ കൊണ്ട് ഫോണിലെ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്.
കെ രാമനാരായൺ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തിൽ ഡബ് ചെയ്തിരിക്കുന്നത് സഹോദരൻ ധ്രുവ് സർജയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.