Current Affairs

മാറിടം മറക്കാതെ മ്യൂസിയത്തിൽ പ്രേവേശിക്കാൻ ശ്രമിച്ച വിദ്യാർത്ഥിനി വൻ വിവാദത്തിൽ

മോശമായ  വസ്ത്രം ധരിച്ചെത്തി എന്ന കാരണത്താല്‍ യുവതിക്ക് മ്യൂസിയത്തില്‍ പ്രവേശനം നിഷേധിചു. പാരിസിൽ കഴിഞ്ഞ  ദിവസം നടന്ന സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. 22 കാരിയായ  ജീന്‍ ഹ്യുവറ്റ് എന്ന സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് വിവാദനായിക. കഴിഞ്ഞദിവസം സുഹൃത്തിനൊപ്പം പാരിസിലെ പ്രശസ്തമായ മുസെ ദ് ഒര്‍സെ എന്ന മ്യൂസിയത്തില്‍ ഹ്യുവറ്റ് എത്തിയത് ജെയിംസ് ടിസോ എന്ന ഫ്രഞ്ച് ചിത്രകാരന്റെ ചിത്രപ്രദര്‍ശനം കാണാന്‍ ആയിരുന്നു.  ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയെതന്ന് ഹ്യുവറ്റ് പറയുന്നു. മ്യൂസിയത്തിന്റെ ഒരു സൂക്ഷിപ്പുകാരനാണ് ആദ്യം സമീപിച്ചത്. ഹ്യുവറ്റിന് മ്യൂസിയത്തില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു അയാൾ പറഞ്ഞ കാരണങ്ങൾ ഒന്നും തന്നെ വെക്തമല്ലായിരുന്ന്‌. കാരണം അറിയാതെ താന്‍ പോകില്ലെന്ന് ഹ്യുവറ്റ് വാശി പിടിച്ചതോടെ സാഹചര്യം കൂടുതൽ വഷളായി.

തുറന്നുകിടക്കുന്ന മാറിടം മറച്ച് മ്യൂസിയത്തില്‍ പ്രവേശിക്കാനായിരുന്നു അവരുടെ  നിര്‍ദേശം. അതോടെയാണ് പാതി തുറന്നുകിടക്കുന്ന തന്റെ വസ്ത്രത്തിലൂടെ എല്ലാവരും മാറിടത്തിലേക്കാണ് നോക്കുന്നതെന്ന കാര്യം ഹ്യുവറ്റ് ശ്രദ്ധിക്കുന്നത്. തന്റെ വസ്ത്രമാണോ പ്രശ്നമെന്ന് ഹ്യുവറ്റ്ന്റെ ചോദ്യത്തിന്  വ്യക്തമായി മറുപടി നൽകാതെ  ജാക്കറ്റ് പൂര്‍ണമായും മൂടി മ്യൂസിയത്തില്‍ പ്രവേശിക്കാനായിരുന്നു മാനേജരുടെ മറുപടി. ജാക്കറ്റില്‍ മ്യൂസിയത്തില്‍ പ്രേവേശിക്കാതെ തന്നെ തനിക്ക് ചിത്രപ്രദര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ലെന്നു പറയുന്നു ഹ്യുവറ്റ്. വസ്ത്രത്തിന്റെ പേരില്‍ താന്‍ വിവേചനമാണ് അനുഭവിച്ചതെന്നും അവര്‍ക്ക് വ്യക്തമായി. തന്റെ ശരീരത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മറ്റുള്ളവര്‍ ചിന്തിക്കുന്നതിന് താന്‍ എന്തു പിഴച്ചു എന്ന ചോദ്യമാണ് ഹ്യുവറ്റിന്റെ മനസ്സില്‍ ഉയര്‍ന്നത്.

അന്നുരാത്രി തന്നെ അവർ  അനുഭവിച്ച വിവേചനത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. വസ്ത്രത്തിന്റെ പേരില്‍ തന്നെ അപമാനിച്ചെന്നും ഏതു വസ്ത്രം  ധരിക്കാനും തനിക്ക് അവകാശമുണ്ടെന്നും അവര്‍ എഴുതുകുകയും ചെയ്തു. ഹ്യൂവറ്റിന്റെ പോസ്റ്റ് വൈറലായതോടെ നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി എത്തിയോതോടെ മ്യൂസിയം മാപ്പപേക്ഷയുമായി രംഗത്തെത്തി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു മാപ്പപേക്ഷ. സഭ്യമല്ലാത്ത വസ്ത്രം എന്നു ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പലയിടങ്ങളിലും വിവേചനം നേരിടുന്നു എന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരുടെ ഭാവന സ‍ഞ്ചരിക്കുന്ന വിചിത്രവഴികളെക്കുറിച്ച് ചിന്തിച്ച് ആര്‍ക്കാണ് വസ്ത്രം ധിരിക്കാനാവുന്നതെന്നും അവര്‍ ചോദിക്കുന്നു. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വസ്ത്രമാണ് ഓരോരുത്തരും ധരിക്കുന്നത്. അത് അവരുടെ മാത്രം അവകാശവുമാണ്. അതില്‍ വിവേചനം കാണാന്‍ ശ്രമിക്കുന്നത്.

Back to top button