CelebratiesFilm News

ബാലഭാസ്കറിന്റെ മരണവും ദൃശ്യം 2 സിനിമയും തമ്മിൽ എന്താണ് കണക്ഷൻ?

സംഗീത ലോകത്ത് വിലമതിക്കാൻ ആകാത്ത സംഭാവനകൾ നൽകിയ അതുല്യ പ്രതിഭ ആയിരുന്നു ബാലഭാസ്കർ. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അദ്ദേഹം നമ്മളോടൊപ്പമില്ല എന്നതാണ്… ഇപ്പോഴും അദ്ദേഹത്തിന്റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്ന ഏല്ലാവർക്കും ഒരു തീരാ വേദനതന്നെയാണ്… തൃശൂരിൽ ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുപോഴാണ് 2019 സെപ്റ്റംബർ 25 നു പുലർച്ചെ ബാലഭാസ്കറിന്റെ . ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര് ചികില്സയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തില് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.

എന്നാൽ ബാലഭാസ്‌കറിന്‍്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ കലാകാരനായിരുന്നു കലാഭവന്‍ സോബി. ബാലഭാസ്കര്‍ സഞ്ചരിച്ച ഇന്നോവയുടെ ഗ്ലാസ് ഒരു കൂട്ടം ഗുണ്ടകൾ അടിച്ചുതകര്‍ക്കുന്നത് കണ്ടതാണെന്ന് വെളിപ്പെടുത്തിയ സോബിയുടെ മൊഴി.. പക്ഷെ ഇത് വിശ്വാസത്തിലെടുക്കാന്‍ സി ബി ഐ തയ്യാറായില്ല. വിഷയത്തില്‍ സി ബി ഐക്കെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഇപ്പോൾ സോബിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ പറഞ്ഞതൊക്കെ കെട്ടിച്ചമച്ച നുണയാണെന്നും തനിക്കെതിരെ കേസെടുക്കുന്നതിലൂടെ തന്നെ അപായപ്പെടുത്തുകയാണ് സി ബി ഐ ലക്ഷ്യമെന്നും കലാഭവന്‍ സോബി ആരോപിക്കുന്നു. ‘അസത്യമായ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്ത സി ബി ഐ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും’- കലാഭവന്‍ സോബി പറഞ്ഞു. സംഭവത്തില്‍ പൊലീസ് സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി നുണപരിശോധനയ്ക്ക് വിളിപ്പിച്ചു. അപ്പോള്‍ എന്തിനാണ് രണ്ടാമതും നുണപരിശോധനയെന്ന ചോദ്യത്തിന് നുണ പരിശോധന തരണം ചെയ്യാന്‍ സോബി എന്തെങ്കിലും ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നാണ് സി ബി ഐ നല്‍കിയ വിശദീകരണമെന്ന് താരം പറയുന്നു. തന്റെ ഈ 53 വയസ്സിനിടയ്ക്ക് ഒരു ഡ്രഗ്സും ഉപയോഗിച്ചിട്ടില്ലെന്ന് സോബി വ്യക്തമാക്കുന്നു.

സോബി യുടെ കൂടെ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണനേയും, നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു . കഅപകടമരണത്തിന്‌ അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ വിവരങ്ങള്‍ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ലെന്നാണ് അന്ന് സി ബി ഐ പുറത്തുവിറ്രുട്ടിരുന്ന റിപ്പോർട്ട്.

എന്നാൽ ഇപ്പോൾ അതല്ല രസകരമായ ഒരു സംഭവം സി ബി ഐ ‘തന്റെ ഡ്രൈവറെ വിളിച്ച്‌ ദൃശ്യം സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച്‌ പറഞ്ഞു. ഞാന്‍ ദൃശ്യം സിനിമ പോലെയാണ് പറഞ്ഞതെങ്കില്‍ അവർ സി ബി ഐ ഡയറിക്കുറിപ്പ് സിനിമ പോലെ അന്വേഷിക്കട്ടെ. ദൃശ്യം സിനിമയിലെ ജോർജ്ര് കുട്ടിയാകാൻ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും സോബി പറയുന്നു… ഇതൊക്കെ പറയുന്ന ഈ സി ബി ഐ തന്നെയാണ് അഭയ കേസ് ആത്മഹത്യയാണെന്ന് മൂന്ന് തവണ പറഞ്ഞത്….. എന്തൊക്കെ സംഭവിച്ചാലും കേസുമായി മുന്നോട്ട് പോകും. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ഇത്. പിന്നില്‍ വമ്ബന്‍ ആളുകളാണുള്ളത്’.എന്നും സോബി പറഞ്ഞവസാനിപ്പിക്കുന്നു.

അലക്ഷ്യമായി വാഹനം ഓടിച്ചതാണ് മരണ കാരണം എന്നതാണ് സിബിഐയുടെ കണ്ടെത്തല് ക്രൈംബ്രാഞ്ച് റിപ്പോട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്കറിന്റെ സുഹൃത്തുക്കള് വിമാനത്താവളം വഴിയുള്ള ണക്കടത്തുകേസില് പ്രതിയായതോടെയാണു ബന്ധുക്ക മരണത്തില് ദുരൂഹത സംശയിച്ചത്..

ഇപ്പോഴും അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി ദുരൂഹതകൾ ഉണ്ട് ആരാണ് കള്ളം പറയുന്നത് …കലാഭവൻ സോബി പറയുന്നത് ശരിയാണോ… ഈ മരണത്തിന്ന്പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടോ ?? ഇപ്പോഴും ഇതെല്ലം ഉത്തരം ഇല്ലാത്ത ചോദ്യങ്ങളായി തുടരുന്നു….. ദുരൂഹതകൾ മാറി എത്രയും വേഗം അദ്ദേഹത്തിന്റെ മരണ കാരണം പുറംലോകത്തിനു മുന്നിൽ തെളിയട്ടെ എന്നും പ്രാർത്ഥിക്കുന്നു….

Back to top button