CelebratiesCurrent AffairsFilm NewsFunny NewsLocal News

നടൻ പ്രിത്വിരാജിനെതിരെ രൂക്ഷ വിമർശനം !

പ്രിത്വിരാജിനെയും രഹ്ന ഫാത്തിമയെയും ചേർത്ത് വിവാദങ്ങൾ ഉണ്ടാകാൻ കാരണം

ഇന്ന് യുവതലമുറയുടെ ആരാധ്യ പുരുഷനാണ് പൃഥ്വിരാജ്…. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വാർത്തകളും ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്… ഓരോ കഥാപാത്രത്തിനും അദ്ദേഹം എടുക്കുന്ന effort വളരെ വലുതാണ് ഒരു നടൻ എന്നതിലുപരി വളരെ കഴിവുറ്റ ഒരു സംവിധായകൻ കൂടിയായണ് അദ്ദേഹം…. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ… ഇനി അദ്ദേഹത്തെ ചുറ്റി പറ്റി നടക്കുന്ന വളരെ വിചിത്രമായ ഒരു വർത്തയിലേക്ക് പോകാം….

നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. തന്റെ അവധി ആഘോഷത്തില്‍ നിന്നും പൃഥ്വി പങ്കുവച്ച ഷര്‍ട്ട് ധരിക്കാത്ത ചിത്രമായിരുന്നു വെെറലായത്. ഈ ചിത്രത്തിൽ സാധാരണക്കാരായ ആളുകൾക്ക് ചിലപ്പോൾ ഒന്നും തോന്നിയില്ലന്നു വരാം പക്ഷെ…. ഇതില്‍ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വ രശ്മിത രാമചന്ദ്രന്‍. രശ്മിത തന്റെ ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം അറിയിച്ചത് . എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസെടുക്കാത്തതെന്നാണ് രശ്മിത ചോദിക്കുന്നു . സ്വന്തം കുഞ്ഞുങ്ങളെ കൊണ്ട് ദേഹത്ത് പെയിന്റ് ചെയ്യിച്ചതിന് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തതും രശ്മിത ഓര്‍മ്മിപ്പിക്കുന്നു.

രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്‍്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്തു തരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? രശ്മിത ചോദിക്കുന്നു. പൃഥ്വിരാജിന്റെ വെെറലായ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. രശ്മിതയുടെ വിശദമായ പോസ്റ്റിലേക്ക് പോകാം..

പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി. അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്‍്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ടെന്ന് രശ്മിത കുറിക്കുന്നു.

പെയ്ന്‍റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്‍്റിന്‍്റെ മറ പോലുമില്ലാതെ നഗ്നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്. ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്ബത്തിലും രഹ്‌ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണമെന്നും രശ്മിത പറയുന്നു.

കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ – രഹ്നാ ഫാത്തിമയുടെ നഗ്നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും – കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് രശ്മിത തന്റെ കുറിപ്പ് അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളേയും ഇരട്ടത്താപ്പുകളേയും ഒരുപോലെ പരിഹസിക്കുകയാണ് രശ്മിത.

കൂടാതെ ട്രാന്സ്ജെന്ഡറും നടിയുമായ അഞ്ജലി അമീർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു…. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ‘എന്റെ നാട്ടിലേ ആണുങ്ങള്‍ ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല പിന്നെ രാജു ചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കള്‍ക്കു കാരണം.’
‘ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോര മാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതു’ എന്നാണ് അഞ്ജലി അമീറിന്റെ വാക്കുകൾ…..

ഏതായാലും ഈ വാർത്ത കണ്ട പൃഥ്വിരാജ് ഞെട്ടിയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയുമില്ല…. ഈ ഒറ്റ കാരണത്താൽ പൃഥിയുടെ ചിത്രം വൈറലായിരിക്കുമാകയാണ്.. ഏതായാലും ഇതിനെതിരെ പൃഥ്വിരാജിന്റെ പ്രതികരണത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് …..

Back to top button