ഇന്ത്യയിൽ കൊറോണ ഏറ്റവും കൂടുതൽ പകരുന്നത് കേരളത്തിൽ

രാജ്യത്തെ കൊറോണ രോഗികളുടെ റിപ്പോർട്ട് എടുത്തതിൽ ഏറ്റവും കൂടുതൽ രോഗം പടർന്നു പിടിക്കുന്നത് കേരളത്തിലാണെന്ന് കണക്ക്, കേരളത്തിലെ കോവിഡ് വര്‍ധനത്തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ ഇത് 11 ആണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറവാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140% വര്‍ധനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മാത്രമല്ല കേരളത്തില്‍ പൊതുവെ ടെസ്റ്റുകള്‍ കുറവാണെന്നും പഠനം തെളിയിക്കുന്നു. ഡല്‍ഹി, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൊറോണ ബാധിതര്‍ വര്‍ധിച്ചപ്പോള്‍ അവിടെ പരിശോധന ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും, പരിശോധനയുടെ എണ്ണം കൂട്ടിയിട്ടില്ല.
ഒരു മാസം കൊണ്ട് കൊറോണ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 130 ശതമാനമാണ് വര്‍ധനയുണ്ടായത്. ഓഗസ്റ്റ് 29ന് 21,532 രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ സെപ്തംബര്‍ 26 ആയപ്പോഴേക്കും ഇത് 49,551 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140 ശതമാനമാണ് വര്‍ധന വന്നത്. കണ്ണൂര്‍ ജില്ലയില്‍ കൊറോണ വ്യാപനം അതിവേഗമെന്നാണ് ഐ എം എ പറയുന്നത്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനമാണ്.
കേരളത്തില്‍ തിരിച്ചറിയുന്ന കൊറോണ ബാധിതരുടെ എണ്ണത്തിന്റ് 36 ഇരട്ടി വരെ തിരിച്ചറിയാത്ത കൊറോണ ബാധിതര്‍ ഉണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. എന്നാല്‍ കേരളത്തിലെ പരിശോധന ഫലത്തെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്ത് വന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകും.