Current AffairsHealth

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, കാരണം

ഓണക്കാല ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന ആശങ്കയിൽ ആയിരുന്നു എല്ലാവരും, എന്നാൽ രോഗികളുടെ എണ്ണത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ എണ്ണം കുറവായിരുന്നു, അതിന്റെ ആശ്വാസത്തിൽ ആണ് എല്ലാവരും, എന്നാൽ രോഗികളുടെ ഈ എണ്ണം കുറഞ്ഞതിന്റെ കാര്യം സിമ്പിൾ ആണ്, പരിശോധനകളുടെ എണ്ണം കുറഞ്ഞത്തതിനാലാണ് രോഗികളുടെ എണ്ണവും കുറഞ്ഞത്. ചൊവ്വാഴ്ച 14,137 പരിശോധനകളാണ് നടത്തിയത്. അതില്‍ 1,140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 123,850 പേരെ പരിശോധിച്ചപ്പോള്‍ 1,547 പേര്‍ക്ക് പോസിറ്റീവായി.അഗസ്റ്റിന്റെ ആദ്യ വാരങ്ങളിൽ 2500 പുതിയ രോഗികള്‍ ദിവസവും കേരളത്തിലുണ്ടായിരുന്നു, അന്ന് 34,000 മുതല്‍ 40,000 പരിശോധനകളാണ് നടത്തിയിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ 78,072 പോസിറ്റീവ് കേസുകളാണുള്ളത്. അതില്‍ 21,923 പേര്‍ ചികിത്സയിലുണ്ട്. ബുധനാഴ്ച 2,129 പേര്‍ രോഗമുക്തരായി. അതോടെ മൊത്തം 55,782 പേര്‍ മുക്തരായി. ബുധനാഴ്ച വരെ 306 പേര്‍ സംസ്ഥാനത്ത് കോവിഡ് പിടിപെട്ട് മരിച്ചു.

തിരുവനന്തപുരത്ത് 16,003 രോഗികളും 94 മണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് 9,739 രോഗികളും 24 മരണവും എറണാകുളത്ത് 6,456 രോഗികളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച 1,461 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

156 പേരുടെ ഉറവിടം കണ്ടെത്താനായില്ല. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആറ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,93,736 പേര്‍ നിരീക്ഷണത്തിലാണിപ്പോള്‍. അതില്‍ 1,75,382 പേര്‍ വീട്ടിലോ നിരീക്ഷണ കേന്ദ്രങ്ങളിലോ ക്വാറന്റയിനിലാണ്. 18,354 പേര്‍ ആശുപത്രികളിലും. ബുധനാഴ്ച വരെ 17,24,658 സാമ്ബിളുകളാണ് സംസ്ഥാനം പരിശോധനയ്ക്ക് അയച്ചത്. അതില്‍ 1,79,862 പേര്‍ അതീതീവ്ര രോഗവ്യാപന മേഖലയിലുള്ളവരാണ്.

ഓണാവധിക്കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്കത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും.കോവിഡിനൊപ്പം ജീവിതം കൊണ്ടു പോവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ കൂടുതലായി നല്‍കുന്നത്.

വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു. ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button