രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 884 മരണം

രാജ്യത്ത് കോവിഡ് വ്യാപനത്തിെന്റ തോത് കുറയുന്നതായി കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുെട 66, 85,083 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് 884 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1, 03,569 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കോവിഡ് കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ മരണനിരക്ക് 1.55 ശതമാനമാണ്.
നിലവില്‍ 9,19,023 പേരാണ് ചികിത്സയിലുള്ളത്. 56 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്തയിലെ രോഗമുക്തി നിരക്ക് 84.70 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 10,89,403 കോവിഡ് പരിശോധനകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. ഒക്ടോബര്‍ ആറുവരെ 8.10 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.