HealthLocal News

കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ രോഗിയുടെ ശരീരം മുഴുവൻ പുഴുവരിച്ച നിലയിൽ, പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ രോഗിയുടെ ശരീരം മുഴുവൻ പുഴുവരിച്ച നിലയിൽ, ചികിത്സ കഴിഞ്ഞെത്തിയ 55 കാരണാണ് ഈ ദാരുണ അനുഭവം ഉണ്ടായത്. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്, അനിലിന്റെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്ത് 21 നു അനിൽകുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്ക് വെച്ച് അനിലിന് ഒരപകടം സംഭവിച്ചിരുന്നു, അപകടത്തിൽ അനിലിന്റെ പിടലിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ സെപ്തംബര്‍ 6ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്.

കോവിഡ് ഫലം പോസറ്റീവ് ആയ സമയത്ത് ഇയാളുടെ വീട്ടുകാരോട് ആശുപത്രി അധികൃതർ ക്വാറന്റൈൻ പോകുവാൻ നിർദ്ദേശിച്ചു, പിന്നീട് അനിൽകുമാറിനെ കോവിഡ് വാർഡിലേക്ക് മാറ്റുകയും ചെയ്തു. അനിലിന്റെ ഭാര്യയും കുടുമ്പവും ക്വാറന്റൈൻ പോകുകയും അനിൽ കോവിഡ് വാർഡിൽ ആകുകയും ചെയ്തു, പിന്നീട് അവിടെ ചികിത്സയിൽ ഇരുന്ന് അനിലിന് സെപ്റ്റംബർ  26നാണ് ഫലം നെഗറ്റീവ് ആകുന്നത്. ടെസ്റ്റിന്റെ റിസൾട്ട് നെഗറ്റീവ് ആയപ്പോൾ അനിലിനെ വീട്ടിലേക്ക്  കൊണ്ട് വരികയായിരുന്നു, വീട്ടിലെത്തിയ അനിലിന്റെ ശരീരം മുഴുവൻ പുഴുവരിച്ച നിലയിൽ ആയിരുന്നു.

അച്ഛനെ അത്രയും കാലം ഒരു തുള്ളിവെള്ളം പോലും കൊടുക്കാത്ത നിലയിലാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നാണ് അവസ്ഥ കണ്ടപ്പോള്‍ മനസ്സിലായതെന്ന് മകള്‍ പറയുന്നു. 21 ദിവസം മുമ്ബ് തങ്ങള്‍ കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ആശുപത്രിയിലെ ജീവനക്കാര്‍ മാറ്റിക്കൊടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

Back to top button