Escort Paris porn tube porno porn porno amateur

Health

കോവിഡ് ബാധിച്ച കുട്ടികൾക്ക് പുതിയ രോഗം പിടിപെടുന്നതായി ആരോഗ്യ വിദഗ്ദര്‍

കോവിഡ് ബാധിച്ച കുട്ടികളിൽ പുതിയ രോഗം പിടിപെടുന്നതായി ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. പീഡിയാട്രിക് ഇന്‍ഫ്‌ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം(പിഐഎംഎസ്-ടിഎസ്) എന്നാണ് കോവിഡ് ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയ ഈ പുതിയ അസുഖത്തിന്റെ പേര്. ഈ രോഗം ശരീരത്തിലെ ഒന്നലധികം അവയവങ്ങളെ ബാധിക്കും. ഈ രോഗം ശരീരത്തില്‍ നീര്‍ക്കെട്ടും ചിലപ്പോള്‍ ഹൃദ്രോഗവും വരെ ഉണ്ടാകാമെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു

ഈ രോഗം ബാധിച്ച കുട്ടികൾക്ക് വയറു വേദന, ഛര്‍ദ്ദി, അതിസാരം, കഴുത്തു വേദന, തിണര്‍പ്പ്, കണ്ണില്‍ ചുവപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു വരാറുണ്ട്. ഈ രോഗം കാവസാക്കി രോഗവുമായി ഇതിന് സാമ്യമുണ്ടെങ്കിലും ഈ രോഗം വ്യത്യസ്തമാണെന്ന് എയിംസിലെ പീഡിയാട്രിക് ഗാസ്‌ട്രോഎന്‍ട്രോളജി മുന്‍ പ്രഫസര്‍ ഡോ. എന്‍. കെ. അറോറ അഭിപ്രായപ്പെട്ടു.

കുട്ടികളിൽ കോവിഡ് രോഗം വന്നു ഭേതമായതിന് ശേഷമാണ് പിഐഎംഎസ്-ടിഎസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനിയെയും ഇത് ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്നാൽ ഈ രോഗവും കൊറോണയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ കണ്ടെത്തുവാൻ ശാസ്ത്ര ലോകത്തിനു സാധിച്ചിട്ടില്ല.

Back to top button