രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു, കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടനുസരിച്ച് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നിരിക്കുകയാണ്. 61,45,291 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 96318 പേര്‍ മരിച്ചു. 51 ലക്ഷത്തിലേറേ പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 776 പേര്‍ മരിക്കുകയും ചെയ്തയു.
കഴിഞ്ഞ 28 ദിവസത്തിനിടെ ആദ്യമായാണ് പ്രതിദിന മരണ സംഖ്യ 1,000ത്തിന് താഴെ പോകുന്നത്. രാജ്യത്തെ ആകെ കൊവിഡ് മരണം 96318 ആയിരിക്കുകയാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 9,47,576 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 51,01,398 പേര്‍ രോഗമുക്തരായി.മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.
രാജ്യം കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണനിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്. അതേസമയം സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കാനാണ് സാധ്യത. ഒപ്പം തന്നെ സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും സംഘനടകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.