News

ഭയപ്പെടേണ്ട ആവശ്യമില്ല , ജാഗൃത മതി -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു നിലനിൽക്കുന്ന  കോവിഡ് സാഹചര്യത്തില്‍  ഭയപ്പെടേണ്ട ആവശ്യമില്ല പകരം ജാഗൃത മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധുവീടുകളിലുള്ള സന്ദര്‍ശനം കഴിവതും ഒഴിവാക്കണമെന്നും  മന്ത്രി പറഞ്ഞു. ജാഗ്രത വാക്കുകളില്‍ മാത്രം പോരെന്നും ആരോഗ്യമന്ത്രി ഓര്‍മിപ്പിച്ചു.

 ആരോഗ്യവകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.കേരളത്തില്‍ ആറു കേസുകളില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് 1,70,000 ല്‍ അധികം പരിശോധന നടത്തി. വാക്സിനേഷന്‍ പ്രക്രിയയും ഊര്‍ജിതമാക്കും.ടി.പി.ആര്‍ കുറയ്ക്കുകയാണ് നിലവിലെ ലക്ഷ്യം .18 വയസിന് മുകളിലുള്ള 70.24 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 25 ശതമാനത്തിലധികം രണ്ടാം ഡോസും സ്വീകരിച്ചു. കിടപ്പുരോഗികള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. സെപ്റ്റംബര്‍ 30നുള്ളില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളം അവലംബിച്ച പ്രതിരോധ സംവിധാനം വളരെ  വിജയകരമായിരുന്നു. ഇത് തെളിയിക്കുന്നതാണ്  ഐ.സി.എം.ആര്‍ സര്‍വെ. രാജ്യത്ത് കോവിഡ് മരണ സംഖ്യ ഏറ്റവും കുറവു റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട് . 43ശതമാനം ഐ.സി.യു കിടക്കകളാണ് ഒഴിവുള്ളത്. 2131 രോഗികള്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. വീടുകളില്‍ ഒരാള്‍ പോസിറ്റീവായാല്‍ കര്‍ശന ക്വാറന്‍റീന്‍ വേണം.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്‍റീന്‍ കര്‍ശനമായി പാലിക്കണം. വീട്ടില്‍ സൗകര്യമില്ലെങ്കില്‍ ഡി.സി.സികളിലേക്ക് മാറാന്‍ തയ്യാറാകണം. പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുംകോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ലെന്നും  ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു.

Back to top button