കോവിഡ് 19, ജാഗ്രത പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ജില്ലകളിലും നിരോധനാജ്ഞ നിലവില്‍ വന്നു. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല.
കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ സമ്ബര്‍ക്ക രോഗവ്യാപനം തടയാനാണ് ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം
കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകള്‍ പാടില്ല. പിഎസ്‌സി ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാവും മാര്‍ക്കറ്റുകളിലും മറ്റും അനുവദിക്കുക.
പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പൊലീസും ശ്രമിക്കും. ഹോട്ടലുകളിലും, മറ്റ് കടകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും 5 പേരില്‍ കൂടുതല്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.