HealthLocal News

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു, ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 80,472 പേര്‍ക്ക്

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 80,472 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 1,179 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 62.25 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 9.4 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതുവരെ 51.87 ലക്ഷം പേര്‍ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 97,497 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം 10.86 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 7.41 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ 10,453 പേര്‍ക്കും ആന്ധ്രയില്‍ 6,190 പേര്‍ക്കും തമിഴ്നാട്ടില്‍ 5,546 പേര്‍ക്കും ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സര്‍വേ ഫലം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ ഐസിഎംആര്‍ നടത്തിയ രണ്ടാം സര്‍വേയിലാണ് കണ്ടെത്തല്‍. അണ്‍ലോക്ക് അഞ്ചിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇന്ന് പുറത്തു വന്നേക്കും

 

Back to top button