Health

കേരളത്തിൽ “മിസ്‌ക്” പടരുന്നു ; കുട്ടികളിലാണ് രോഗം സ്ഥിതീകരിക്കുന്നത്.ഇതുവരെ മരിച്ചത് 4 കുട്ടികൾ .

തിരുവനന്തപുരം: കേരളത്തിൽ പുതിയ വൈറസ് ബാധയായ മള്‍ട്ടി ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം-സി(MIS-C) പടർന്നു പിടിയ്ക്കുന്നതായി  ആരോഗ്യവകുപ്പ് . കുട്ടികളിലാണ് പ്രധാനമായും രോഗം സ്ഥിതീകരിക്കുന്നത് . മിസ്‌ക്  ബാധിച്ച്‌ സംസ്ഥാനത്ത് ഇതുവരെ  നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300ൽ  അധികം  കുട്ടികള്‍ക്കു മിസ്ക് സ്ഥിരീകരിച്ചു. ഇതില്‍ 95ശതമാനം പേര്‍ക്കും കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നു .
misc
കടുത്ത പനി തന്നെയാണ്  പ്രധാന രോഗലക്ഷണം.  കൂടാതെ  ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍,രക്തസമ്മര്‍ദം കുറയല്‍, വായ്ക്കുള്ളിലെ തടിപ്പ്, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്ക് മരണം റിപ്പോര്‍ട്ട് ചെയ്തത്.മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാ​ഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്.

 കോവിഡ് വ്യാപനം രൂക്ഷം; കോട്ടയം മലരിക്കല്‍ ആമ്ബല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചു
സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ ഇരുപത്  ശതമാനം പത്ത് വയസ്സിന് താഴെയുള്ളവരാണ്. പത്ത് ശതമാനം പേര്‍ പതിനൊന്നും ഇരുപതിനും വയസ്സ് പ്രായമുള്ളവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ് റിപ്പോർട് ചെയ്തത് . റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.

അതേസമയം,ഇന്നലെ സംസ്ഥാനത്ത് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727,  കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള  ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു .ട്രിപ്പിള്‍ ലോക്ക് ഡൗണിലേതുപോലെ  സമാനമായ  നിയന്ത്രണങ്ങളായിരിക്കും ഈ ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ക്ക് പ്രവർത്തനാനുമതി നൽകിയായിരിക്കും നിയന്ത്രണങ്ങൾ . യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.
ഓണവും സ്വാതന്ത്ര്യദിനവും കണക്കിലെടുത്തു കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ മുപ്പതിനായിരത്തിന് മുകളിലാണ്.

Back to top button