കേരളം ഗുരുതരാവസ്ഥയിൽ, സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇക്കാര്യം സൂചിപ്പിച്ച് ഐഎം എ മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. കേരളത്തിലെ അവസ്ഥ ഇപ്പോൾ വളരെ ഭയാനകമാണ്, കാര്യങ്ങൾ കൈവിട്ട് പോയ അവസ്ഥയിൽ ആണ് അതുകൊണ്ട് തന്നെ ജനങ്ങളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണം എന്നും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം എന്നും ഐ. എം.എ ആവിഷയപ്പെട്ടു.
ജീവനാണ് പരമപ്രധാനം. ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ ശ്രദ്ധവേണം. സര്‍ക്കാറും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം.ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ആള്‍ക്കൂട്ടംനൊഴിവാക്കാന്‍ എല്ലാ നിയമനടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്ത് നാലാമതാണ്. കഴിഞ്ഞ ദിവസം വരെയുള്ള രോഗികളുടെ വര്‍ദ്ധന നിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. 20 ദിവസം കൂടുമ്ബോള്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുലക്ഷത്തിലെ കണക്ക് എടുത്താല്‍ 5,143 ആണ്. ഇന്ത്യയിലെ ശരാശരി 5,882 ആണ്