News

കോവിഡ് ബാധിച്ചു ഭാര്യ മരിച്ചു ,രണ്ടാം ദിവസം കുഞ്ഞും ;നാട്ടിലെത്തിയ പ്രവാസി യുവാവ് മനഃപ്രയാസത്താൽ ജീവനൊടുക്കി .

ചെങ്ങമനാട്: കോവിഡ് ബാധിച്ച്‌  ഭാര്യയും രണ്ടാം  ദിവസം  കുഞ്ഞും മരിച്ചു, പിന്നാലെ നാട്ടിലെത്തിയ പ്രവാസി യുവാവിനെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ കുഞ്ഞുമോൻ ഉഷ ദമ്പതികളുടെ  മകന്‍ വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദിയില്‍ അറേബ്യയിൽ  അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥയും. ആറുമാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.  ഗാഥയുടെ നില വഷളായതിനത്തെുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിക്കൂറുകള്‍ക്കകം ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ് കുഞ്ഞു മരിച്ചത് . ഇതുമൂലമുണ്ടായ മനഃപ്രയാസമാണ് വിഷ്ണുവിനെ  ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Back to top button