കോവിഡ് വർദ്ധനവ് ; കൽപ്പറ്റ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്

കൽപ്പറ്റ : കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതിനാൽ കൽപ്പറ്റ നഗരസഭ ഒരാഴ്ചത്തേക് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു . പ്രതിവാര ഇന്ഫക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്) 11.52 ആണ്ഇവിടെ റിപ്പോർട് ചെയ്തിട്ടുള്ളത് .വൈത്തിരി പഞ്ചായത്തിൽ ഡബ്ല്യു.ഐ.പി.ആര് എട്ടില്‍ താഴെ എത്തിയതിനാൽ ലോക്ക് ഡൗൺ ഒഴിവാക്കി .പ്രതിവാര ഇന്ഫക്ഷന് പോപുലേഷന്‍ റേഷ്യോ അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്.അടച്ചിടൽ മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു . കല്പറ്റ നഗരസഭയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അവശ്യ സര്‍വിസ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര അനുവദിക്കും .കൽപ്പറ്റയിലെ പ്രധാന ബസ്സ്റ്റോപ്പുകളായ ചുങ്കം ,കൈനാട്ടി ,പുതിയ ബസ്സ്റ്റാൻഡ് ,സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇറങ്ങുകയും കയറുകയും ചെയ്യുന്ന യാത്രക്കാർ തിരിച്ചറിയൽ രേഖ കാണിക്കണം .വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുൻകൂട്ടി സ്റ്റേഷന് ഹൗസ് ഓഫിസറുടെ അനുമതി വാങ്ങണം.മരണാനന്തര ചടങ്ങുകൾ ഒഴികെയുള്ള മറ്റു ഒരു പരിപാടികളും അനുവദിക്കുന്നതല്ല .
962 പേര് കോവിഡ് സ്ഥിതികരിച്ചർ
കൽപ്പറ്റ :ബുധനാഴ്ച 962 പേര്ക്കുകൂടിജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവർ 647 . രോഗസ്ഥിരീകരണ നിരക്ക് 22.9 ശതമാനം ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ 955 പേർക് രോഗബാധ. 5,831 പേരാണ്നിലവിൽ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4631 പേര് വീടുകളിലാണ് കഴിയുന്നത്.
പുതുതായി പ്രഖ്യാപിച്ച കെണ്ടയ്ന്മെന്റ്/ മൈക്രോ കെണ്ടയ്ന്മെന്റ് സോണുകള്‍:
വാര്‍ഡ് നാലിലെ മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാരശ്ശേരി, ഓടപ്പള്ളം,നൂല്പുഴ പഞ്ചായത്ത് – വാര്‍ഡ് ഒന്ന് (വടക്കനാട്), വാര്‍ഡ് ആറ് (കല്ലൂര്‍), അമ്ബലവയല്‍ പഞ്ചായത്ത് – വാര്‍ഡ് എട്ടിലെ പുത്തന്‍കുന്ന് കോളനി, വാര്‍ഡ് 10 ലെ വാളശ്ശേരി കോളനി, തിരുനെല്ലി പഞ്ചായത്ത് – വാര്‍ഡ് 12 ലെ കാട്ടിക്കുളം പ്രദേശത്തെ അമ്മാനിവയല്‍ – പാല്‍വെളിച്ചം റോഡ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ റോഡ് ഉള്‍പ്പെടുന്ന പ്രദേശം,മീനങ്ങാടി പഞ്ചായത്ത് – വാര്‍ഡ് 17 (കാപ്പിക്കുന്ന്), മുള്ളന്‍കൊല്ലി പഞ്ചായത്ത് – വാര്‍ഡ് ഒന്നിലെ പെരിക്കല്ലൂര്‍ ടൗണിെന്റ 500 മീറ്റര്‍ ചുറ്റളവ് ഒഴിവാക്കിയുള്ള വാര്‍ഡിലെ മുഴുവന്‍ പ്രദേശവും, വാര്‍ഡ് 11 ലെ കുവാട്ടുമൂല അമ്മാനി പ്രദേശം, വെള്ളമുണ്ട പഞ്ചായത്ത് – വാര്‍ഡ് 17 (ഒഴുക്കന്മൂല),
മാനന്തവാടി നഗരസഭ – വാര്‍ഡ് 10, 17
പനമരം പഞ്ചായത്ത് – വാര്‍ഡ് 20 (എടത്തുംകുന്ന്), വാര്‍ഡ് അഞ്ചിലെ ചന്ദനക്കൊല്ലി കോളനി പ്രദേശം, മൂപ്പൈനാട് പഞ്ചായത്ത് – വാര്‍ഡ് ഒന്ന് (ജയ്ഹിന്ദ്).