Local News

തൃശൂര്‍ സ്വദേശിക്ക് ഏഴുമാസത്തിനിടെ മൂന്ന് തവണ കൊറോണ പിടിപെട്ടു, പഠനം നടത്താന്‍ ഐസിഎംആര്‍

മൂന്ന് തവണ കോവിഡ് ബാധിതനായ യുവാവിനെക്കുറിച്ച്‌ പഠനം നടത്താന്‍ ഐസിഎംആര്‍. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതല്‍ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുന്‍ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.

മാര്‍ച്ചില്‍ മസ്കത്തിലെ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടു. തൃശൂരില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം വീണ്ടും നെഗറ്റീവായെങ്കിലും 2 മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പോസിറ്റീവായി. സാവിയോ പറയുന്ന വിവരങ്ങള്‍ ശരിയായാല്‍ 3 തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യത്തെ വ്യക്തിയാകും സാവിയോ.

Back to top button