സാധാരക്കാരെ ബാധിക്കുന്നനിലയിൽ ഇങ്ങനൊരു കോവിഡ് നിയന്ദ്രണങ്ങൾ എന്തിന് ?

ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, സപ്ലൈകോ ഹോർട്ടികോർപ് അടക്കം ഉൾപ്പെടുത്തി നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ശൃംഖല സംവിധാനം വേണം, ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കും. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.
പക്ഷെ ഞാനൊരു കാര്യം ചോദിക്കട്ടെ? നമ്മുടെ കേരളത്തിലെ ജനങ്ങൾ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ട് എത്ര നാളായി ? ചുരുങ്ങിയത് ഒരു 6 മാസം എങ്കിലും ആയിട്ടുണ്ടാകും. ജോലി ഇല്ലാതെ വീട്ടിൽ വിഷമിച്ചിരുന്നവർ എല്ലാം ജോലി തിരക്കുകളിൽ ആയി കഴിഞ്ഞു ഇപ്പോൾ. നാളത്തെ കാര്യങ്ങൾ എങ്ങനെ പോണമെന്നു ഇന്ന് തന്നെ മുൻകൂട്ടി നിശ്ചയിച്ചാണ് നമ്മളെ പോലെയുള്ള സാധാരക്കാർ ജീവിക്കുന്നത്. പക്ഷെ എന്റെ സംശയം ഇതല്ല. ഈ 6 മാസക്കാലം അനങ്ങാതെ ഏറുന്ന സർക്കാർ ഇപ്പോൾ പെട്ടന്ന് ഈ കോവിടും പൊക്കി പിടിച്ചോണ്ട് എന്തിനാ വന്നതെന്നാണ് . നമുക്കറിയാം നമ്മളെ നമ്മുടെ സർക്കാർ കയറൂരി വിട്ടതിനു ശേഷവും നമ്മുടെ മറ്റു സംസ്ഥാനങ്ങളിൽ kurfew ഒക്കെ നടപ്പിലുണ്ടായിരുന്നു. എലെക്ഷൻ കഴഞ്ഞ ഉടനെ തന്നെ ഇപ്പോ ഒരു നിയന്ത്രണം.