Escort Paris porn tube porno porn porno amateur

Local News

Breaking News ; കൊല്ലം കരുനാഗപ്പള്ളിയിലെ മത്സ്യവില്‍പനക്കാരിക്കും തൊഴിലാളികള്‍ക്കും കോവിഡ്

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ മൽസ്യ വിൽപ്പന നടത്തിയ  24  പേർക്ക് കൊറോണ സ്ഥിതീകരിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായുള്ള സര്‍ക്കാര്‍ ഗോഡൗണുകളിലെ തൊഴിലാളികളെ പരിശോധിച്ചതില്‍ നിന്നുമാണ് രോഗബാധയുള്ള 24 പേരെ കണ്ടെത്തിയത്. തൊടിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിവിധ ഗോഡൗണുകളിലെ തൊഴിലാളികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 19 പേരും തൊടിയൂര്‍ പഞ്ചായത്ത് നിവാസികളാണ്. അഞ്ച് പേര്‍ കരുനാഗപ്പള്ളിയുടെ വിവിധ പഞ്ചായത്തുകളിലുള്ളവരാണ്.

തൊഴിലാളികൾക്ക് രോഗം പടർന്നു പിടിച്ചതോടെയാണ് എല്ലാവരിലും ടെസ്റ്റ് നടത്തിയത്, ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കുലശേഖരപുരം പഞ്ചായത്തിലെ പുതിയകാവ് മാര്‍ക്കറ്റില്‍ മത്സ്യക്കച്ചവടത്തിനെത്തിയ തൊടിയൂര്‍ സ്വദേശിയായ സ്ത്രീക്ക് കോവിഡ് പോസിറ്റിവായി. ഇതോടെ വ്യാഴാഴ്​ച കുലശേഖരപുരത്ത് മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മൽസ്യ തൊഴിലാളികൾക്ക് രോഗം പിടിപെട്ടതോടെ എല്ലാവരിലും ടെസ്റ്റ് നടത്തുകയും ഇവരുടെ റിസൾട്ട് വന്നതിന് ശേഷം മാത്രമേ മൽസ്യ വിൽപ്പന നടത്തൂ എന്നാണ് ആരോഗ്യ അധികൃതർ പറഞ്ഞത്. കഴിഞ്ഞ ദിവസം മൂന്നാം വാർഡിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചിരുന്നു, ഇയാൾക്ക് രോഗം റിപ്പോർട്ട് ചെയ്തതോടെ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ കൃഷ്ണകുമാര്‍ പറഞ്ഞു

Back to top button