News

കോവിഡ് രോഗിയായ യുവതി സൂപ്പർമാർക്കെറ്റിൽ ചെയ്തത് ….!

കോവിഡ്എന്ന  മഹാമാരി ഇപ്പോഴും ആഗോള തലത്തില്‍ വൻ പ്രേത്യാഗാതങ്ങൾ  വരുത്തിവച്ച്‌ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ ഇപ്പോഴും  വേണ്ടത്ര സുരക്ഷ കൈക്കൊള്ളാത്തതിനാൽ  വൈറസ് കൂടുതല്‍ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവയ്ക്കും എന്നാണ്  ആരോഗ്യ പ്രവർത്തകർ  മുന്നറിയിപ്പ് നല്‍കുന്നത്. ഒട്ടുമിക്ക ആളുകളും കൃത്യമായി  മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചിയാക്കുകയും  മറ്റു കോവിഡ് പ്രതിരോധ  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ചെയ്യുന്പോള്‍ ചില സാമൂഹ്യ വിരുദ്ധർ  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ തലവേദന തന്നെയാണ്  . ഇത്തരത്തിലുള്ള ആളുകൾ യാതൊരു തരത്തിലുള്ള  നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ല എന്നത് കൂടാതെ  സാമൂഹിക അകലം പാലിക്കുകയോ സാനിറ്റിസിർ ഉപയോഗിക്കുകയോ  മറ്റു കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയോ ചെയ്യാറില്ല. കോവിഡ് മഹാമാരിവക വയ്ക്കാതെ  ഇത്തരം ആളുകള്‍ പലപ്പോഴും വലിയ മണ്ടത്തരങ്ങള്‍ ചെയ്യാറുണ്ട്.അങ്ങനെ ഒരു മണ്ടത്തരം ചെയ്ത യുവതിയെ കുറിച്ചാണ് ലോകം ഇപ്പൊ ചർച്ച ചെയ്യുന്നത് 

അതിനാൽ തന്നെ കോവിഡ് നിയമം ലംഗിച്ച  യുവതിക്ക് രണ്ട് വര്‍ഷത്തെ തടവുശിക്ഷയും ലഭിച്ചു . എന്‍ബിസി ന്യൂസ് പ്രഡിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പ്രോട്ടോക്കോൾ  പാലിക്കാത്ത യുവതി സൂപ്പർമാർകെറ്റിൽ കയറി അവിടെ ഉണ്ടായിരുന്ന  ഭക്ഷണത്തിലേക്ക് മനപൂര്‍വ്വം ചുമക്കുകയായിരുന്നു. ശേഷം യുവതി  തനിക്ക് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ടെന്ന്അ വകാശപ്പെട്ടു.എന്നാൽ ഭക്ഷണത്തിൻ്റെ വില അറിഞ്ഞ ശേഷം യുവതി വെട്ടിലാവുകയായിരുന്നു . താൻ  ചുമച്ച ഭക്ഷണം 35,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) വില മതിക്കുന്നതായിരുന്നു എന്ന് പിന്നീടാണ് യുവതി മനസ്സിലാക്കിയത് . കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടക്കുന്നത് . പെന്‍സില്‍വാനിയ സ്വദേശിനിയായ മാര്‍ഗരറ്റ് ആന്‍ സിര്‍ക്കോ എന്ന യുവതിക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ വെച്ച ഭക്ഷണത്തില്‍ ചുമച്ച ശേഷം താന്‍ കോവിഡ് രോഗിയാണെന്നും കൂടാതെ  ഇവിടെ വന്ന എല്ലാവരെയും കൊറോണ വൈറസ് ബാധിക്കുമെന്നും പറഞ്ഞ് യുവതി അലമുറയിട്ടു .ഒടുവിൽ  സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പിടിച്ചു  പുറത്താക്കി. പോലീസ് അറസ്റ്റ് ചെയ്ത ശേഷം സിര്‍ക്കോയെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയപ്പോള്‍ കോവിഡ് ഫലം  നെഗറ്റീവ്

ആയിരുന്നു.

girl

കോടതിയിൽ വിചാരണക്കിടെ സംഭവം നടക്കുമ്പോൾ താന്‍ മദ്യപിച്ചിരുന്നെന്നും ,മദ്യലഹരിയിലാണ് താൻ തെറ്റ് ചെയ്തതെന്നും  ചെയ്ത തെറ്റിന് മാപ്പ് തരണമെന്നും യുവതി കോടതിയോട് അപേക്ഷിക്കുകയുണ്ടായി .  എന്നാല്‍ മാപ്പ് സ്വീകരിച്ച കോടതി യുവതിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും അതിന് ശേഷം എട്ട് മാസം പോലീസ് നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടാതെ 30,000 ഡോളര്‍ സൂപ്പര്‍മാര്‍ക്കറ്റിന് നല്‍കണമെന്നും കോടതി യുവതിയോടാവശ്യപ്പെട്ടു.

കോവിഡ് മഹാമാരി ലോകത്തെത്തി 18 മാസം കഴിഞ്ഞിട്ടും, നിരവധി പേര്‍ മരണപ്പെട്ട ശേഷവും, കോവിഡ് നിയമങ്ങള്‍ കാറ്റില്‍പറത്തുന്ന നിരവധി പേരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇത്തരം ആളുകളെ നിയന്ത്രിക്കാനും ആവശ്യമായ ശിക്ഷാ നടപടികള്‍ ഉറപ്പാക്കാനും വേണ്ടി പല രാജ്യങ്ങളും നിയമ നിര്‍മ്മാണം വരെ നടത്തിയിട്ടുണ്ട്. കർശന നടപടികളായിരിക്കും ഇങ്ങനെയുള്ളവർക്കെതിരെ സ്വീകരിക്കുന്നത് .

Back to top button