വിമാനത്തിൽ എവിടെയാണ് റേഞ്ച്, അബ്ദുള്ളകുട്ടി കണ്ടത് വ്യാജപതിപ്പാണെന്ന് ആരോപണം

എ.പി അബ്ദുല്ല കുട്ടിക്കെതിരെ വിമർശനം, കോഴിക്കോട് നിന്നും ഡല്ഹിയിലേക്കുള്ള വിമാന യാത്രയിൽ അബ്ദുല്ല കുട്ടി ദൃശ്യം രണ്ടു കണ്ടു എന്ന് പറഞ്ഞിട്ട പോസ്റ്റിനെതിരെയാണ് വിമർശനം ഉയരുന്നത്. അബ്ദുള്ളകുട്ടി കണ്ടത് ടെലെഗ്രാമിൽ നിന്നുള്ള വ്യാജ പതിപ്പാണ്, വിമാനത്തിൽ എവിടെയാണ് റെഞ്ച് എന്നാണ് വിമർശകർ ചോദിക്കുന്നത്, ചിത്രം കണ്ടശേഷം അബ്ദുല്ല കുട്ടി തന്റെ ഫേസ്ബുക്കിൽ ജിത്തു ജോസഫിനെ അഭിനന്ദിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, ഇതിലാണ് ആളുകൾ വിമർശനവുമായി രംഗത്ത് എത്തിയത്.
അബ്ദുല്ല കുട്ടിയുടെ പോസ്റ്റ് ഇങ്ങനെ
ജിത്തു ജോസഫ് നിങ്ങളുടെദൃശ്യം 2 കണ്ടു.Flight ൽ ദില്ലിയാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നുസിനിമ സംവിധായകന്റെ കലയാണ് …ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണകഥാകാരനും സംവിധായകനും ഒരാളാകുമ്പോൾഅത് ഒരുഒന്നന്നൊര സിനിമയായിരിക്കും ….അതാണ്ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ ) നായകനാക്കിയുളളഈ അത്യുഗ്രൻ സിനിമ.വർത്തമാന മലയാള സിനിമയ്ക്ക്ഒരു വരദാനമാണ്ജിത്തു
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയത്, വിമാനത്തിൽ എവിടെയാണ് റേഞ്ച്, മൊബൈൽ ഫ്ലൈറ്റ് മോഡിൽ ആയിരിക്കില്ലേ എന്നാണ് അബ്ദുല്ല കുട്ടിയോട് ആളുകൾ ചോദിച്ചത്, എന്നാൽ താൻ ആമസോൺ പ്രൈമിൽ വീഡിയോ ഡൗൺലോഡ് ചെയ്തിട്ടിരുന്നു അങ്ങനെയാണ് കണ്ടത് എന്നാണ് അബ്ദുല്ല നൽകിയ മറുപടി.
ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്തൊൻപതിനാണ് ദൃശ്യം രണ്ട് റിലീസ് ചെയ്തത്, ജീത്തു ജോസഫ് ചിഥ്രം ദൃശ്യം 2 ന് മികച്ച പ്രതികരണമാണ് ലോകമൊട്ടുക്കും നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം ആദ്യഭാഗത്തേപ്പോലെ തന്നെ ദൃശ്യം 2 ഇപ്പോള്‍ തന്നെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള ചർച്ചകള്‍ നടക്കുകയാണെന്നാണ് വിവരം. സോഷ്യൽമീഡിയയിലുള്‍പ്പെടെ ചിത്രത്തെയും സംവിധായകനേയും പുകഴ്ത്തിയും അഭിനയിച്ചവരെ പ്രശംസിച്ചും നിരവധിപേർ കുറിപ്പുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആരംഭിച്ചിരിക്കുകയാണ്, ഇതിന്റെ ചിത്രങ്ങൾ ജിത്തു ജോസഫ് തന്നെയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.